Flash News

സൗദി അറേബ്യയില്‍ 47 പേരെ തൂക്കിലേറ്റി; തൂക്കിലേറ്റിയവരില്‍ പ്രമുഖ ശിയാ പണ്ഡിതനും

സൗദി അറേബ്യയില്‍ 47 പേരെ തൂക്കിലേറ്റി; തൂക്കിലേറ്റിയവരില്‍ പ്രമുഖ ശിയാ പണ്ഡിതനും
X
2718സൗദി: തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കുറ്റക്കാരെന്ന് ആരോപിച്ച്് സൗദി അറേബ്യയില്‍ 47 പേരെ തൂക്കിലേറ്റി. തൂക്കിലേറ്റിയവരില്‍ പ്രമുഖ ശിയാ പണ്ഡിതന്‍ ശെയ്ഖ് നിമര്‍ അല്‍ നിമറും ഉള്‍പ്പെടുന്നു.2003-2006 കാലഘട്ടത്തില്‍ അല്‍ ഖ്വെയ്ദയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ എന്ന്് കണ്ടെത്തിയാണ് ഇവരെ തൂക്കിലേറ്റിയത്.
2011-13 കാലഘട്ടത്തില്‍ സര്‍ക്കാരിനെതിരായി പ്രതിഷേധം നടത്തിയവരും തൂക്കിലേറ്റപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഈ പ്രതിഷേധത്തില്‍ നിരവധി പോലിസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
്അതിനിടെ ശിയാ നേതാവിനെ വധിച്ചതിന് സൗദി വന്‍ വില നല്‍കേണ്ടി വരുമെന്ന്്് ഇറാന്‍ ശിയാ നേതൃത്വം വ്യക്തമാക്കി. ശിയാ നേതാവ് നിമറുടെ വധശിക്ഷ ഒഴിവാക്കണമെന്ന അപ്പീല്‍ സൗദി സുപ്രിം കോടതി കഴിഞ്ഞ ഒക്ടോബറില്‍ തള്ളിയിരുന്നു. 2012ലാണ് നിമറെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധ പ്രകടനത്തില്‍ പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 157 പേരെ സൗദി തൂക്കിലേറ്റിയിരുന്നു.
Next Story

RELATED STORIES

Share it