Flash News

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു
X
SAUDI

വാഴക്കുളം: സൗദി അറേബ്യയിലെ ബിഷയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വടക്കേ ഏഴിപ്രം പരേതനായ കുറ്റിക്കാട്ട് പരീത്പിള്ളയുടെ മകന്‍ അന്‍സാര്‍(29) ആണ് മരിച്ചത്. അബഹ അല്‍വത്തനീയ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ സിമിയയും മകന്‍ മുഹമ്മദ് സാലിമും 20 ദിവസം മുമ്പാണ് സൗദിയില്‍നിന്ന് നാട്ടിലെത്തിയത്. ബിഷ കിങ് അബ്ദുല്ല ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം സൗദി അറേബ്യയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it