Thejas Special

സൗദി അറേബ്യക്ക് അല്‍ഖാഇദ മുന്നറിയിപ്പ്

റിയാദ്: തടവിലാക്കിയ ജിഹാദികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെ സൗദി അറേബ്യക്ക് അല്‍ഖാഇദ മുന്നറിയിപ്പ്. തങ്ങളുടെ പോരാളികളുടെ വധശിക്ഷ നടപ്പാക്കാന്‍ പോവുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടു. അവരെ രക്ഷപ്പെടുത്തുന്നതിനായി രക്തം നല്‍കാന്‍ തയ്യാറാവുകയാണ്. അങ്ങനെ സംഭവിച്ചാല്‍ അവരുടെ ചോര ഉണങ്ങുന്നതിനു മുമ്പെ സൗദി പട്ടാളക്കാരുടെ ചോര വീഴും. സൈനികരുടെ കഴുത്തറുക്കുന്നതു വരെ തങ്ങള്‍ക്കു വിശ്രമമുണ്ടായിരിക്കില്ല. ഓണ്‍ലൈനില്‍ നടത്തിയ പ്രസ്താവനയില്‍ അല്‍ഖാഇദ അറിയിച്ചു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അല്‍ഖാഇദ പ്രവര്‍ത്തകരുള്‍പ്പെടെ സൗദിയില്‍ 55 പേരുടെ വധശിക്ഷ നടപ്പാക്കുന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it