World

സൗദിയുമായി ധാരണയിലെത്തിയില്ല; ഇറാനികള്‍ക്ക് ഇത്തവണ ഹജ്ജ് നഷ്ടമാവും

സൗദിയുമായി ധാരണയിലെത്തിയില്ല; ഇറാനികള്‍ക്ക് ഇത്തവണ  ഹജ്ജ് നഷ്ടമാവും
X
hajj

തെഹ്‌റാന്‍: നയതന്ത്രബന്ധം വഷളായതിനെ തുടര്‍ന്ന് സൗദി അറേബ്യയുമായി ധാരണയിലെത്താന്‍ കഴിയാത്തതിനാല്‍ ഇറാന്‍ തീര്‍ത്ഥാടകര്‍ക്ക് ഇത്തവണ ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് ഇറാന്‍ സാംസ്‌കാരിക മന്ത്രി അറിയിച്ചു. ഇതു സംബന്ധമായി ധാരണയിലെത്താന്‍ നാലുദിവസം നീണ്ട ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. സൗദി അറേബ്യയും ഇറാനുമായുള്ള നയതന്ത്രബന്ധം കഴിഞ്ഞ ജനുവരിയില്‍ വിച്ഛേദിച്ചിരുന്നു. സൗദിയിലേക്കുള്ള വിമാന സര്‍വീസും റദ്ദാക്കിയിരിക്കുകയാണ്.
ഹജ്ജ് തീര്‍ത്ഥാടകരെ അയക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്താന്‍ കഴിഞ്ഞില്ലെന്നും നടപടികള്‍ ഏറെ വൈകിപ്പോയെന്നും മന്ത്രി അലി ജന്നാതി അറിയിച്ചു. കടുത്തതും അനുചിതവുമായ നിലപാടുകളാണ് സൗദി സ്വീകരിച്ചതെന്നും മന്ത്രി ആരോപിച്ചു. തീര്‍ത്ഥാടകര്‍ക്ക് വിസ അനുവദിക്കാന്‍ ഇറാന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സൗദി അംഗീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാന്‍ പൗരന്‍മാര്‍ക്ക് മറ്റു രാജ്യങ്ങളിലൂടെ വിസയ്ക്ക് അപേക്ഷ നല്‍കണമെന്നാണ് സൗദിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. തെഹ്‌റാനിലെ സ്വിസ് എംബസി വഴി വിസ അനുവദിക്കണമെന്നായിരുന്നു ഇറാന്‍ ആവശ്യപ്പെട്ടിരുന്നത്.
സൗദിയില്‍ ശിയാ പണ്ഡിതനെ തൂക്കിലേറ്റിയതിനെ തുടര്‍ന്ന് ഇറാനിലുണ്ടായ പ്രതിഷേധത്തില്‍ സൗദി എംബസി അഗ്നിക്കിരയായിരുന്നു. തുടര്‍ന്നാണ് സൗദി ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത്.
Next Story

RELATED STORIES

Share it