Flash News

സൗദിയില്‍ വാഹനാപകടത്തില്‍ പെരിന്തല്‍മണ്ണ സ്വദേശി മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍ പെരിന്തല്‍മണ്ണ സ്വദേശി മരിച്ചു
X
IMG-20160615-WA0008സൗദിഅറേബ്യയിലെ
കുന്‍ഫുദയിന്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പെരിന്തല്‍മണ്ണ സ്വദേശി മരിച്ചു. ജൂബിലിറോഡ് തേക്കിന്‍കോടുള്ള കിളിയ മണ്ണില്‍ സുബൈര്‍ മൗലവി (68) ആണ് മരിച്ചത്. എതിരെ വന്ന കാറിന്റെ ടയര്‍ ഊരിതെറിച്ച് നിയന്ത്രണം വിട്ട കാര്‍ സുബൈര്‍ മൗലവിയുടെ കാറില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് സൗദി പ്രദേശിക സമയം 05.30 നായിരുന്നു അപകടം. ട്രക്ക് െ്രെഡവറായി ജോലി ചെയ്തിരുന്ന സുബൈര്‍ മൗലവി രണ്ടു മാസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
ഫാത്തിമയാണ് ഭാര്യ. മക്കള്‍: നസീറ, വഫ, സുരയ്യ, വഹീദുസ്സമാന്‍, അത്തീഖുസ്സമാന്‍. മരുമക്കള്‍: മുസ്തഫ മലപ്പുറം, സലാം ആനമങ്ങാട്, ഫിറോസ് മഞ്ചേരി
Next Story

RELATED STORIES

Share it