സൗദിയില്‍ വാഹനാപകടം; യുവാവ് മരിച്ചു

ഉപ്പള: സൗദിയില്‍ വാഹനമിടിച്ച് ബന്തിയോട് ഹേരൂര്‍ സ്വദേശി മരിച്ചു.ഹേരൂര്‍ മീപ്പിരിയിലെ ഹസയ്‌നാര്‍-അലീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഉനൈസാണ് (24) മരിച്ചത്.
സൗദിയിലെ കമ്പനിയില്‍ ജോലിചെയ്യുന്ന മുഹമ്മദ് ഉനൈസ് വെള്ളിയാഴ്ച രാത്രി 9.30ഓടെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ചികില്‍സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് മരണം.
നാലുവര്‍ഷമായി സൗദിയില്‍ ജോലിചെയ്യുന്ന ഉനൈസ് ഒരു വര്‍ഷം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. സഹോദരങ്ങള്‍: അബ്ദുല്‍ നിയാസ്, ഫായിസ്, ഷഹനാസ്, ഫാത്തിമത്ത് സമീമ, ഖദീജത്ത് സമ്‌ന.

Next Story

RELATED STORIES

Share it