സൗദിയില്‍ വാഹനാപകടം; എടപ്പാള്‍ സ്വദേശി മരിച്ചു

എടപ്പാള്‍: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ എടപ്പാള്‍ സ്വദേശി മരിച്ചു. കോലളമ്പ് വൈദ്യര്‍മൂല പരേതനായ പൊറഞ്ഞിപ്പാട്ട് ഇബ്‌നുവിന്റെ മകന്‍ സക്കീര്‍ (36) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
സുഹൃത്തുമായി എയര്‍പോര്‍ട്ടിലേക്ക് പോവുന്നതിനിടെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കൂടെയുണ്ടായ ആള്‍ക്ക് പരിക്കേറ്റു. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it