Flash News

സൗദിയില്‍ പ്രാര്‍ഥനക്കിടെ ആക്രമണം,അഞ്ചു പേര്‍ മരിച്ചു

റിയാദ് : സൗദി അറേബ്യയില്‍ ഷിയാ വിഭാഗം നടത്തുന്ന പ്രത്യേക പ്രാര്‍ഥനക്കിടെയുണ്ടായ വെടിവെപ്പില്‍ അഞ്ചു പേര്‍ മരിച്ചു. ഒന്‍പതുപേര്‍ക്ക് പരിക്കുണ്ട്. മുഹറത്തിന്റ പത്താം ദിനത്തോടനുബന്ധിച്ച പ്രാര്‍ഥനയില്‍ പങ്കെടുത്തവര്‍ക്കു നേരെ ആയുധധാരി വെടിവെയ്ക്കുകയായിരുന്നു. ഇയാളെ പോലിസ് വെടിവെച്ചു കൊന്നു. ഇന്നലെ വൈകീട്ട് പ്രാദേശികസമയം 7 മണിയോടെ സൈഹത് നഗരത്തിലുള്ള അല്‍ ഹയ് ദരിയാ പള്ളിയില്‍ യന്ത്രത്തോക്കുമായെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു . സുരക്ഷാവിഭാഗം ഉടന്‍ തന്നെ സ്ഥലത്തെത്തി അക്രമിയെ കീഴ്‌പെടുത്തി. ഏറ്റുമുട്ടലിനൊടുവില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയുമുണ്ട്.
Next Story

RELATED STORIES

Share it