സൗദിയില്‍ തൊഴില്‍ പീഡനത്തിന്  ഇരയായവരെ പുനരധിവസിപ്പിക്കും

കൊച്ചി: സൗദിയില്‍ തൊഴിലുടമകളുടെ പീഡനത്തിന് ഇരയായി തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ ബൈജു, വിമല്‍, അഭിലാഷ് എന്നിവര്‍ക്ക് കേരള എന്‍ആര്‍ഐ ട്രസ്റ്റ് സെന്റര്‍ ധനസഹായം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനുവരി മൂന്നിന് കുട്ടനാട്ടിലെ മങ്കൊമ്പ് ബിറ്റിആര്‍ ഭവനില്‍ നടക്കുന്ന അക്ഷയശ്രീ വസന്തോല്‍സവത്തില്‍ മന്ത്രി രമേശ് ചെന്നിത്തല ഇവര്‍ക്ക് സാമ്പത്തിക സഹായം കൈമാറും. മൂവര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള പുനരധിവാസ പാക്കേജ് നല്‍കാനും ട്രസ്റ്റ് തയ്യാറാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. രണ്ടു പേര്‍ക്ക് ഗള്‍ഫിലേക്ക് തിരിച്ചുപോവാനും ഒരാള്‍ക്ക് നാട്ടില്‍ തൊഴില്‍ സൗകര്യവും ഒരുക്കും. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് ഭാരവാഹികളായ കൈലാസ് റാവു, എം എം അഗസ്റ്റിന്‍, ബൈജു, വിമല്‍, അഭിലാഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it