സൗദിയില്‍ കുഴഞ്ഞുവീണ്മരിച്ചു

ബദിയടുക്ക: മാടത്തടുക്ക സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. കന്യപ്പാടിക്ക് സമീപം മാടത്തടുക്കയിലെ ബെളിഞ്ച അബ്ദുര്‍റഹ്മാനാ(86)ണ് മരിച്ചത്. സൗദിയില്‍ മക്കളോടൊപ്പം താമസിക്കുകയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസം സൗദി ബുഹൈറ പള്ളിയില്‍ നമസ്‌കരിച്ച് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു മരണം. മൂന്ന് മാസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്ല എന്ന അള്ളു(ഇരുവരും ദുബയ്), യൂസഫ് ഇസ്സുദ്ദീന്‍, ഹസ്സന്‍, ഇസ്ഹാഖ്, ഹമീദ് (നാലുപേരും സൗദി), ആയിഷ, സഫീന. മരുമക്കള്‍: മൊയ്തീന്‍ കുഞ്ഞി, മുഹമ്മദ്, ജമീല, താഹിറ, നസിയ, റംല, മൈമൂന, മിസ്‌രിയ. മയ്യിത്ത് സൗദിയില്‍ ഖബറടക്കി.
Next Story

RELATED STORIES

Share it