സൗദിയില്‍ ഇന്ന് വിധിയെഴുതാന്‍ സ്ത്രീകളും

റിയാദ്: സൗദി അറേബ്യ അതിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇന്ന് പുതിയൊരധ്യായം എഴുതിച്ചേര്‍ക്കും. സ്ത്രീകള്‍ക്കു മല്‍സരിക്കാനും വോട്ട്‌ചെയ്യാനും അവകാശം ലഭിച്ച ആദ്യ തിരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്ന മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്. 900ലധികം സ്ത്രീകളാണ് മല്‍സരരംഗത്തുള്ളത്. എന്നാല്‍, സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ 1,30,637 സ്ത്രീകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പുരുഷന്‍മാരുടെ എണ്ണം 1.35 ദശലക്ഷത്തിലധികം വരും. നേരത്തേ സ്ത്രീകള്‍ക്കു വോട്ടവകാശം ഉണ്ടായിരുന്നില്ല.  രാജഭരണം നിലനില്‍ക്കുന്ന സൗദിയില്‍ മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കു മാത്രമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശക്തമായ നിയന്ത്രണങ്ങളുണ്ട്. സ്ത്രീകള്‍ക്ക് നേരിട്ട് പുരുഷ വോട്ടര്‍മാരോട് വോട്ടഭ്യര്‍ഥിക്കാന്‍ അനുവാദമില്ലായിരുന്നു. മറയ്ക്കു പിന്നില്‍ നിന്നോ ബന്ധുക്കള്‍ മുഖേനയോ പുരുഷന്‍മാരോട് വോട്ടഭ്യര്‍ഥിക്കാനേ അനുവാദമുള്ളൂ. പുരുഷ-വനിത സ്ഥാനാര്‍ഥികള്‍ വോട്ടഭ്യര്‍ഥിച്ചുകൊണ്ടു പോസ്റ്ററുകള്‍ അടിക്കുന്നതിനും വിലക്കുണ്ട്. സല്‍മാന്‍ രാജാവ് അധികാരമേറ്റെടുത്ത ശേഷം നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങളിലൊന്നാണ് സ്ത്രീകളുടെ വോട്ടവകാശവും അധികാരപങ്കാളിത്തവും.
Next Story

RELATED STORIES

Share it