Flash News

സൗദിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 25 മരണം

സൗദിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 25 മരണം
X
saudifire

ജിദ്ദ: സൗദിയിലെ ജീസാനില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 25 മരണം. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു.  ദക്ഷിണ സൗദിയില്‍ ജീസാന്‍ ജനറല്‍ ആശുപത്രിയിലാണ് ഇന്നു പുലര്‍ച്ചെയാണ് ദുരന്തം. അഗ്നിബാധ നിയന്ത്രണവിധേയമായതായാണ് റിപോര്‍ട്ട്.
ആശുപത്രിയിലെ പ്രസവവാര്‍ഡിലും തൊട്ടടുത്ത തീവ്രപരിചരണവിഭാഗത്തിലുമാണ് തീപ്പിടുത്തമുണ്ടായത്. അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല.

two one
Next Story

RELATED STORIES

Share it