സൗജന്യ ഹെല്‍മറ്റ്: നിര്‍ദേശം നടപ്പാക്കാത്ത ഡീലര്‍മാരുടെ വ്യാപാര ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം എല്ലാ വാഹന ഡീലര്‍മാരും സൗജന്യമായി ഹെല്‍മറ്റ് നല്‍കണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി. ഹെല്‍മറ്റ് നല്‍കാത്ത ഡീലര്‍മാരുടെ ട്രേഡ് ലൈസന്‍സ് റദ്ദാക്കുമെന്നും തച്ചങ്കരി വ്യക്തമാക്കി.
ഇരുചക്ര വാഹനങ്ങള്‍ മൂലമുണ്ടാവുന്ന അപകടമരണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സൗജന്യമായി ഹെല്‍മറ്റ് നല്‍കണമെന്ന് ഗതാഗതവകുപ്പ് നിര്‍ദേശം നല്‍കിയത്. ഇനി ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ സാരിഗാര്‍ഡ്, പിന്‍സീറ്റിലിരിക്കുന്നവര്‍ക്കുള്ള കൈപിടി, നമ്പര്‍ പ്ലേറ്റ്, റിയര്‍ വ്യൂ മിറര്‍ എന്നിവയ്‌ക്കൊപ്പം ഹെല്‍മറ്റും സൗജന്യമായി നല്‍കണം. ഇക്കാര്യം വാഹന നിര്‍മാതാക്കളുമായി ചര്‍ച്ചചെയ്ത് എടുത്ത തീരുമാനമാണ്. ഗതാഗതവകുപ്പിന്റെ നി ര്‍ദേശം വന്നിട്ടും പലര്‍ക്കും ഹെ ല്‍മറ്റ് സൗജന്യമായി കിട്ടുന്നില്ലെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഹെ ല്‍മറ്റ് നല്‍കാത്ത ഡീലര്‍മാരുടെ വ്യാപാര ലൈസന്‍സ് റദ്ദാക്കുന്ന നടപടിയിലേക്കു കടക്കുമെന്നും തച്ചങ്കരി പറഞ്ഞു.
വാഹന ഉടമകള്‍ക്ക് താല്‍ക്കാലിക ലൈസന്‍സ് എടുക്കാ ന്‍ ആര്‍ടിഒ ഓഫിസില്‍ കയറിയിറങ്ങി ഇനി ബുദ്ധിമുട്ടേണ്ടതില്ല. വാഹനം വാങ്ങുന്ന കടയില്‍നിന്നുതന്നെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും.
വാഹന ഉപയോക്താക്കള്‍ക്ക് താല്‍ക്കാലിക രജിസ്‌ട്രേഷ ന്‍ ഓണ്‍ലൈനായി ചെയ്യാനുള്ള സൗകര്യം നല്‍കിത്തുടങ്ങിയതായും തച്ചങ്കരി പറഞ്ഞു. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിലെ 138 (എഫ്) പ്രകാരം ഇരുചക്രവാഹനം വില്‍ക്കുന്ന സമയം വാഹനനിര്‍മാതാവ് വാഹനത്തോടൊപ്പം ഐഎസ്‌ഐ സ്റ്റാ ന്‍ഡേര്‍ഡ് ഉള്ള ഹെല്‍മറ്റും നിര്‍ബന്ധമായി നല്‍കിയിരിക്കണമെന്ന വ്യവസ്ഥയുണ്ട്. എന്നാ ല്‍, കേരളത്തിലെ വാഹന ഡീലര്‍മാര്‍ ഈ ചട്ടം പാലിക്കുന്നില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി സുപ്രിംകോടതി നിയമിച്ച ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ കമ്മിറ്റി ഇരുചക്രവാഹനം ഓടിക്കുന്നവരും പിന്‍സീറ്റ് യാത്രികരും ഹെല്‍മറ്റ് നിര്‍ബന്ധമായി ധരിക്കണമെന്നു നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ഇരുചക്രവാഹനങ്ങള്‍ വില്‍പന നടത്തുമ്പോള്‍ ഹെല്‍മറ്റ് നല്‍കണമെന്നു കാട്ടി മാര്‍ച്ച് 30നാണ് ഗതാഗത കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയത്.
Next Story

RELATED STORIES

Share it