malappuram local

സൗകര്യങ്ങളില്ല; അടക്കാകുണ്ടിലെ ആദിവാസികുട്ടികള്‍ക്ക് പഠനം മടുത്തു

കാളികാവ്: ആദിവാസികള്‍ക്കായി സ്ഥാപിച്ച സ്‌കൂളിലും ഹോസ്റ്റലിലും അസൗകര്യങ്ങള്‍ കാരണം വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്താനൊരുങ്ങുന്നു. അടക്കാകുണ്ട് പട്ടാണത്തരിശ് കോളനി സ്വദേശികളായ നിലമ്പൂര്‍ വെളിയന്തോടിലെ ഐജിഎംഎംആര്‍ സ്‌കൂളിലെ പത്തോളം വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂള്‍ പഠനം ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കുന്നത്.
ഹോസ്റ്റലിലെ സുരക്ഷിതത്വമില്ലായമയാണ് പെണ്‍കുട്ടികള്‍ക്ക് പറയാനുള്ള പ്രധാന പ്രയാസം.
കൂടാതെ വെള്ള ക്ഷാമവും ഭക്ഷണത്തിലെ പോരായ്മകളും കുട്ടികളെ മടുപ്പിക്കുന്നതായണു രക്ഷിതാക്കും പഠിതാക്കളും ഒരേ പോലെ പരാതിപ്പെടുന്നത്.
കോളനിയിലെ അമ്മിണിയുടെ മക്കളായ ചിഞ്ചു, മനു, മിനി, ഗോപിക രാധാമണിയുടെ മകന്‍ അഭിനവ്, സുനിതയുടെ മക്കളായ പ്രദീപ്, പ്രതീഷ്, ശാന്തയുടെ മകന്‍ ശിവന്‍ കൂടാതെ പാറശ്ശേരിയിലെ ഒരു കുട്ടിയും ഇനി ട്രൈബല്‍ ഹോസ്റ്റലും സ്‌കൂളും മടുത്തതായി പങ്കുവെക്കുന്നു.രണ്ടു മുതല്‍ എട്ടു വരെ ക്ലാസ്സില്‍ പഠിക്കുന്നവരാണിവര്‍.
ഹോസറ്റലില്‍ കുട്ടികള്‍ക്ക് അധികൃതര്‍ നല്‍കുന്ന ഭക്ഷണം കഴിക്കാനാവുന്നില്ലെന്നാണു കുട്ടികള്‍ പറയുന്നത്. കുട്ടികള്‍ കോളനിയില്‍ തിരിച്ചെത്തുമ്പോഴാണത്രെ നല്ല ഭക്ഷണം കഴിക്കുന്നത്.
ടോയ്‌ലെറ്റുകള്‍ വൃത്തിഹീനമാണ്. ഇതിന് പുറമെയാണ് ബാലികമാരെ ഹോസറ്റലില്‍ പുറമേനിന്നും എത്തുന്നവര്‍ ശല്ല്യം ചെയ്യാന്‍ ശ്രമിക്കുന്നതായി പരാതി ഉണ്ടായിരിക്കുന്നത്.
നാട്ടില്‍ ഏതെങ്കിലും സ്‌കൂളില്‍ പ്രവേശനം ലഭിച്ചാല്‍ മാത്രമേ ഇനി തങ്ങള്‍ പഠിക്കാന്‍ പോവുകയുള്ളുവെന്നാണു കുട്ടികള്‍ ഒന്നടങ്കം പറയുന്നത്. അതിന് അധികൃതര്‍ സൗകര്യം ഒരുക്കിയില്ലെങ്കില്‍ ഈ കുട്ടികളുടെ പഠനം നിലക്കുന്ന സ്ഥിതിയുണ്ടാവും.
Next Story

RELATED STORIES

Share it