സ്‌റ്റോക്‌സിന് റെക്കോഡ്; ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ടെസ്റ്റ് ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ ഇരട്ട സെഞ്ച്വറിയുമായി ബെന്‍ സ്‌റ്റോക്‌സും (258*) കന്നി സെഞ്ച്വറിയുമായി ജോണി ബെയര്‍സ്‌റ്റോവും (150*) കസറിയപ്പോള്‍ ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് ആറു വിക്കറ്റിന് 629 റണ്‍സെടുത്ത് ഡിക്ലയേര്‍ഡ് ചെയ്യുകയായിരുന്നു. 163 പന്തില്‍ ഇരട്ട സെഞ്ച്വറി നേടിയാണ് സ്റ്റോക്‌സ് റെക്കോഡിട്ടത്.
153 പന്തില്‍ ഇരട്ട ശതകം പൂര്‍ത്തിയാക്കിയ ന്യൂസിലന്‍ഡ് മുന്‍ താരം നതാന്‍ ആസ്റ്റിലിന്റെ പേരിലാണ് റെക്കോഡ്. ഇംഗ്ലണ്ടിനായി വേഗമേറിയ ഇരട്ട സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡും സ്‌റ്റോക്‌സ് കരസ്ഥമാക്കി. ടെസ്റ്റില്‍ എക്കാലത്തെയും വേഗതയേറിയ 250 റണ്‍സ് നേടുന്ന താരമാണ് സ്റ്റോക്‌സ്. 198 പന്തില്‍ 30 ബൗണ്ടറിയും 11 സിക്‌സറും ഉള്‍പ്പെടെ 258 റണ്‍സെടുത്ത സ്റ്റോക്‌സിനെ എബി ഡിവില്ലിയേഴ്‌സ് റണ്ണൗട്ടാക്കുകയായിരുന്നു. പുറത്താവാതെ 191 പന്തില്‍ 18 ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നതാണ് ബെയര്‍‌സ്റ്റോവിന്റെ ഇന്നിങ്‌സ്. മറുപടിയില്‍ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിന് 141 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍.
Next Story

RELATED STORIES

Share it