kasaragod local

സ്‌റ്റൈപ്പന്റ് ഉടന്‍ ലഭ്യമാക്കണമെന്ന്; കെഎസ്‌യു പ്രവര്‍ത്തകര്‍ ഡിഎംഒയെ ഘരാവോ ചെയ്തു

കാഞ്ഞങ്ങാട്: ജില്ലാ അശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന സ്‌റ്റൈപ്പന്റ് ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ ഘെരാവോ ചെയ്തു.
രണ്ട് വര്‍ഷമായി സ്‌റ്റൈപ്പന്റ് മുടങ്ങിയിട്ട്. 64ഓളം വിദ്യാര്‍ഥികള്‍ ഇത് മൂലം കടുത്ത പ്രയാസത്തിലുമാണ്.
പിന്നീട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം കുഞ്ഞിക്കൃഷ്ണന്‍, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡിഎംഒയുമായി നടത്തിയ ചര്‍ച്ചയില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറേറ്റില്‍ ലഭ്യമായ തുക അനുവദിക്കാമെന്നും അല്ലാത്ത പക്ഷം സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ച് തുക ലഭ്യമാക്കാമെന്നും ഡയറക്ടറേറ്റില്‍ നിന്നും ഉറപ്പ് ലഭിച്ചതായി ഡിഎംഒ അറിയിച്ചു. തുടര്‍ന്ന് ഘരാവോ അവസാനിപ്പിക്കുകയായിരുന്നു. സമരത്തിന് ജില്ലാ സെക്രട്ടറി കെ ആര്‍ കാര്‍ത്തികേയന്‍, വിജേഷ് പെരിയ, സി കെ രോഹിത്, ജിജീഷ് മുണ്ടക്കൈ, രാഹുല്‍രാംനഗര്‍, സുഭാഷ് പെരിയ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it