Sports

സ്റ്റെഫിയുടെ റെക്കോഡ് തകര്‍ക്കാനൊരുങ്ങി സെറീന

സ്റ്റെഫിയുടെ റെക്കോഡ് തകര്‍ക്കാനൊരുങ്ങി സെറീന
X
sereenaന്യൂയോര്‍ക്ക്: സീസണിലെ അവസാന ഗ്രാന്റ് സ്ലാം കിരീടമായ യു.എസ് ഓപ്പണിന് തിരശീലയുയര്‍ന്നപ്പോള്‍ ടൂര്‍ണമെന്റിന്റെ താരമായി മാറാനൊരുങ്ങുന്നത്് അമേരിക്കന്‍ താരം സെറീന വില്യംസ്. 22 മേജര്‍ കിരീടങ്ങള്‍ നേടിയ ജര്‍മനിയുടെ മുന്‍ ഒന്നാം നമ്പര്‍താരം സ്റ്റെഫി ഗ്രാഫിന്റെ റെക്കോഡിനേക്കാള്‍ ഒന്നുമാത്രം പിന്നിലുളള സെറീന ഇക്കുറി കിരീടം നേടി ജര്‍മന്‍ താരത്തിനൊപ്പം ചരിത്രത്തിലിടം പിടിക്കാനൊരുങ്ങുകയാണ്.

1988ലാണ് സ്റ്റെഫി ഗ്രാഫ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയതെങ്കില്‍ നീണ്ട 27 വര്‍ഷത്തോളം ഈ നേട്ടത്തിനു ഇളക്കം തട്ടാതെ നിന്നു. പുരുഷ വിഭാഗത്തേക്കാളും കായിക പ്രേമികള്‍ ഇക്കുറി ഉറ്റു നോക്കുന്നതും സെറീനയുടെ നേട്ടത്തിലേക്കാണ്. നിലവിലെ ഫോമില്‍ സെറീനക്കു നിഷ്പ്രയാസം കിരീടം നേടാന്‍ സാധിക്കുമെന്നു തന്നെയാണ് ടെന്നീസ് പ്രേമികളും നിരൂപകരും വിലയിരുത്തുന്നത്. 2012നു ശേഷം വെറും 15 മല്‍സരങ്ങളില്‍ മാത്രമാണ് സെറീന തോല്‍വിയറിഞ്ഞിട്ടുള്ളത്. ഈ വര്‍ഷമാവട്ടെ രണ്ടു മല്‍സരങ്ങളില്‍ മാത്രമാണ് താരം തോല്‍വി രുചിച്ചത്. സെറീനക്കു ഏറ്റവും വെല്ലുവിളിയുയര്‍ത്താന്‍ സാധ്യതയുണ്ടായിരുന്ന മരിയ ഷറപ്പോവയുടെ പിന്‍മാറ്റം സെറീനക്കു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു.

എന്നാല്‍ ലോക രണ്ടാം നമ്പര്‍ താരം സിമോണ ഹാലപ്പ്, കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പ് താരം കരാളിന്‍ വോസ്‌നിയാക്കി, വിക്ടോറിയ അസരെങ്ക, എന്നിവര്‍ സെറീനക്കു വെല്ലുവിളിയുയര്‍ത്താന്‍ തക്ക താരങ്ങളാണ്. എന്നാല്‍ സെറീനയുടെ പോരാട്ടവീര്യത്തിനും പരിചയസമ്പന്നതക്കും മുന്നില്‍ ഇവരെല്ലാം അടിയറവ് പറയുമെന്നു തന്നെയാണ് ടെന്നീസ് പ്രേമികള്‍ കരുതുന്നത്. റഷ്യന്‍താരം വിതാലിയ ഡിയാ ചെന്‍കോയുമായാണ് സെറീനയുടെ ആദ്യ മല്‍സരം.
Next Story

RELATED STORIES

Share it