സ്‌ഫോടനം; സിആര്‍പിഎഫ് ജവാന്‍ മരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ സിആര്‍പിഎഫ് ജവാന്‍ മരിച്ചു. നാലു സൈനികര്‍ക്കു പരിക്കേറ്റു. മുരളിഗുഡ ഗ്രാമത്തില്‍ റോഡ് നിര്‍മാണത്തിന് സംരക്ഷണം നല്‍കുകയായിരുന്ന പട്രോള്‍സംഘത്തിലെ സൈനികരാണ് ആക്രമണത്തിനിരയായത്. ഹെഡ്‌കോണ്‍സ്റ്റബിള്‍ കരംഗ രാഘവനാണ് മരിച്ചത്. ഡെപ്യൂട്ടി കമാന്‍ഡന്റ് ശ്യാം നിവാസ്, സഹപ്രവര്‍ത്തകനും ഡെപ്യൂട്ടി കമാന്‍ഡറുമായ പ്രഭാത് ത്രിപാഠി എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ ഹെലികോപ്റ്ററില്‍ ഹൈദരാബാദിലേക്ക് കൊണ്ടുവന്നു.
Next Story

RELATED STORIES

Share it