സ്‌ഫോടനം: രണ്ട് ബിഎസ്എഫുകാര്‍ മരിച്ചു

ഭുവനേശ്വര്‍: ഒഡീഷയില്‍ മാവോവാദികള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് ബിഎസ്എഫ് ഉദ്യോഗസ്ഥനും ജവാനും മരിച്ചു. കൊരാപുട്ട് ജില്ലയിലെ വനമ്പ്രദേശങ്ങളില്‍ ബൈക്ക് പട്രോള്‍ നടത്തുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഇരുപതോളം വരുന്ന ബിഎസ്എഫുകാര്‍ ദന്തബാരി ഗ്രാമത്തില്‍ നിന്നു മടങ്ങവെ ടീം കമാന്‍ഡറും ജവാനും സഞ്ചരിച്ച ബൈക്ക് കുഴിബോംബില്‍ കയറുകയായിരുന്നു. ഡെപ്യൂട്ടി കമാന്‍ഡര്‍ സുനില്‍കുമാര്‍ ബെഹ്‌റ, കോണ്‍സ്റ്റബിള്‍ എസ് പി പാണ്ഡേ എന്നിവരാണ് മരിച്ചത്.
Next Story

RELATED STORIES

Share it