സ്‌ഫോടക വസ്തുക്കള്‍ പൂര്‍ണമായും നിര്‍വീര്യമാക്കാനായില്ല

കൊല്ലം: കുറുമണ്ടല്‍ ശാര്‍ക്കരക്ഷേത്ര പരിസരത്തെ പറമ്പില്‍ കാണപ്പെട്ട സ്‌ഫോടക വസ്തുക്കളും കാറിനുള്ളില്‍ കാണപ്പെട്ട സ്‌ഫോടക വസ്തുക്കളും നിര്‍വീര്യമാക്കുന്നത് പൂര്‍ത്തിയായില്ല. ഇന്നലെ മുതല്‍ നിര്‍വീര്യമാക്കുന്ന ജോലികള്‍ ആരംഭിച്ചെങ്കിലും വൈകീട്ടോടെ ഇത് നിര്‍ത്തിവച്ചു. രാത്രിയായതിനാലും വീര്യശേഷി കൂടിയവ മറ്റിടങ്ങളിലേക്ക് മാറ്റേണ്ടതിനാലുമാണ് നീര്‍വീര്യമാക്കുന്ന നടപടികള്‍ നിര്‍ത്തിവച്ചത്.
ഇന്ന് രാവിലെ പത്തോടെ ഇവ പൂര്‍ണമായും നിര്‍വീര്യമാക്കുമെന്ന് എക്‌സ്‌പ്ലോസീവ്‌സ് ഇന്ത്യ ജോയിന്റ് കണ്‍ട്രോളര്‍ ആര്‍ വേണുഗോപാല്‍ പറഞ്ഞു.സിജെഎം കോടതിയില്‍നിന്ന് അനുമതി ലഭിച്ചതോടെയാണ് സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. മൂന്ന് കാറുകളിലുമുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കള്‍ തിങ്കളാഴ്ച രാത്രിയോടെ തന്നെ സമീപത്തെ പുരയിടത്തിലേക്ക് മാറ്റിയിരുന്നു. കോടതിയുടെ അനുമതി വേണ്ടിയിരുന്നത് കാരണം ഇവ നിര്‍വീര്യമാക്കുന്നത് അനിശ്ചിതത്വത്തിലായി. ഇതുകാരണം സമീപവാസികളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പും നല്‍കി.
സ്‌ഫോടകവസ്തുക്കള്‍ എന്തു ചെയ്യണമെന്നറിയാതെ വെട്ടിലായ പോലിസിനും അഗ്നിശമന സേനയ്ക്കും കോടതിയുടെ അനുമതി ആശ്വാസകരമായി. ഇന്നലെ ഉച്ചയോടെ സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ ആര്‍ഡിഒ പോലിസിന് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ഉഗ്രശേഷിയുള്ള പടക്കങ്ങളും ഗുണ്ടുകളും ആദ്യംതന്നെ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കുകയായിരുന്നു. ബാക്കിയുള്ള സ്‌ഫോടകവസ്തുക്കള്‍ പ്രത്യേക സൗകര്യമുള്ള വാഗണിലേ—ക്ക് മാറ്റി. ഇവ ഇന്ന് രാവിലെ പാരിപ്പള്ളിക്ക് സമീപത്തെ പാറമടയില്‍ കൊണ്ടുപോയി പൊട്ടിച്ചുകളയാനാണ് അധികൃതരുടെ തീരുമാനം.
Next Story

RELATED STORIES

Share it