kozhikode local

സ്‌ഫോടക വസ്തുക്കളുമായി രണ്ടുപേര്‍ അറസ്റ്റില്‍

താമരശ്ശേരി:സ്‌ഫോടക വസ്തുക്കളുമായി രണ്ടുപേര്‍ അറസ്റ്റില്‍. തിരുവമ്പാടി കൂടരഞ്ഞി ഈസ്റ്റ് കല്‍പ്പിനി മാങ്കൂട്ടത്തില്‍ കൃഷ്ണന്‍കുട്ടി(65), കൂമ്പാറ ബസാര്‍ കൊച്ചുപുരക്കല്‍ വിനീഷ്(38)എന്നിവരെയാണ് തിരുവമ്പാടി എസ്‌ഐ സനല്‍ രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
കൃഷ്ണന്‍കുട്ടിയുടെ മകളുടെ ഭര്‍ത്താവ് ജയന്റെ വീട്ടില്‍ വെച്ച് സ്‌ഫോടക വസ്തുക്കള്‍ കൈമാറുന്നതിനിടെയാണ് ഇവര്‍ പോലിസിന്റെ വലയിലായത്. പോലിസിനെ കണ്ട ജയന്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചു. 25 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 25 ജലാറ്റിന്‍ സ്റ്റിക്കുകളും ഇവരില്‍നിന്നും പിടിച്ചെടുത്തു. പാറപൊട്ടിക്കാനാണ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതെന്നാണ് പ്രതികള്‍ പോലിസിന് മൊഴി നല്‍കിയത്. ഇവര്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്നവരെ കുറിച്ചും പോലിസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജറാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it