സ്‌പെഷ്യല്‍ സൈക്ലിങ് ചാംപ്യന്‍ഷിപ്പ്: കോട്ടയത്തിനു കിരീടം

അടിമാലി : അടിമാലിയില്‍ സംഘടിപ്പിച്ച ഭിന്നശേഷിയുള്ള കുട്ടികളുടെ സംസ്ഥാന സൈക്ലിങ് ചാംപ്യന്‍ഷിപ്പ് സമാപിച്ചു. 33 പോയിന്റുമായി കോട്ടയം ജില്ല ഓവറോള്‍ നേടി. 27 പോയിന്റുമായി തൃശൂര്‍ രണ്ടാം സ്ഥാനവും 26 പോയിന്റുമായി ഇടുക്കി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എട്ട് സ്വര്‍ണവും അഞ്ച് വെള്ളിയുമുള്‍പ്പെടെ 13 പോയിന്റുമായി തൃശൂര്‍ മഡോണ സ്‌പെഷ്യല്‍ സ്‌കൂള്‍ മുന്നിലെത്തി. മൂന്ന് സ്വര്‍ണവും ആറ് വെള്ളിയും ഒരു വെങ്കലവും ഉള്‍െപ്പടെ 10 പോയിന്റുമായി കാര്‍മല്‍ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളും അഞ്ച് സ്വര്‍ണവും അഞ്ച് വെള്ളിയുമായി കാരുണ്യ സ്‌പെഷ്യല്‍ സ്‌കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. വിജയികള്‍ക്ക് കാര്‍മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബീജി ജോസ്, എം പി ബേബി എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.
Next Story

RELATED STORIES

Share it