Sports

സ്‌പെയിനിലെ രാജാക്കന്‍മാരെ ഇന്നറിയാം

സ്‌പെയിനിലെ  രാജാക്കന്‍മാരെ ഇന്നറിയാം
X
Lionel-Messi-and-Barcelona-മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോളിലെ രാജാക്കന്‍മാരെ ഇന്നറിയാം. കിങ്‌സ് കപ്പിന്റെ (കോപ ഡെല്‍ റേ) കലാശക്കളിയില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ ഇന്നു യൂറോപ ലീഗ് വിജയികളായ സെവിയ്യയുമായി കൊമ്പുകോര്‍ക്കും. ഇന്നു ജയിച്ചാല്‍ സീസണില്‍ ബാഴ്‌സയുടെ കിരീടസമ്പാദ്യം രണ്ടാവും. സ്പാനിഷ് ലീഗ് കിരീടം നേരത്തേ തന്നെ ബാഴ്‌സ കരസ്ഥമാക്കിയിരുന്നു.
കിങ്‌സ് കപ്പിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ടീമെന്ന റെക്കോഡ് ബാഴ്‌സയുടെ പേരിലാണ്. 27 തവണയാണ് ബാഴ്‌സ കിങ്‌സ് കപ്പില്‍ മുത്തമിട്ടത്. എന്നാല്‍ തുടര്‍ച്ചയായി മൂന്നാം തവണയും യൂറോപ ലീഗ് കിരീടം ചൂടിയതിന്റെ ആവേശത്തിലാണ് സെവിയ്യ ഇന്നു കച്ചമുറുക്കുന്നത്.
ബാഴ്‌സലോണ
യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നാട്ടുകാരായ അത്‌ലറ്റികോ മാഡ്രിഡിനോട് തോറ്റു പുറത്തായെങ്കിലും ലീഗ് കിരീടം നിലനിര്‍ത്തി ബാഴ്‌സ ഇതിന്റെ ആഘാതം കുറച്ചു.
കഴിഞ്ഞ സീസണിലെ കിങ്‌സ് കപ്പ് ഫൈനലില്‍ അത്‌ലറ്റിക് ബില്‍ബാവോയെ 3-1നു തകര്‍ത്താണ് ബാഴ്‌സ ചാംപ്യന്‍മാരായത്. 2014ലും ബാഴ്‌സ ഫൈനലിലെത്തിയിരുന്നെങ്കിലും ചിരവൈരികളായ റയല്‍ മാഡ്രിഡിനോട് പരാജയപ്പെടുകയായിരുന്നു.
അവസാന എട്ട് കിങ്‌സ് കപ്പ് ഫൈനലുകളില്‍ ആറിലും ബാഴ്‌സയുടെ സാന്നിധ്യമുണ്ട്. ബാഴ്‌സയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ മാസം തിരിച്ചടികളുടേതായിരുന്നു. തുടര്‍ച്ചയായി മൂന്നു ലീഗ് മല്‍സരങ്ങളില്‍ അടിതെറ്റിയ ബാഴ്‌സ ചാംപ്യന്‍സ് ലീഗില്‍ നിന്നു പുറത്താവുകയും ചെയ്തു.
എന്നാല്‍ ലീഗിലെ അവസാന അഞ്ചു മല്‍സരങ്ങളിലും ജയിച്ച് ബാഴ്‌സ കിരീടം നിലനിര്‍ത്തുകയായിരുന്നു. ഇത്രയും കളികളില്‍ 24 ഗോളുകള്‍ അടിച്ചുകൂട്ടിയ ബാഴ്‌സ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല.
സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ മറികടന്ന് മുന്നേറ്റനിരയിലെ നിറസാന്നിധ്യമായി മാറിയ ഉറുഗ്വേ ഗോളടിവീരന്‍ ലൂയിസ് സുവാറസിലാണ് ബാഴ്‌സയുടെ പ്രതീക്ഷ. വിവിധ ടൂര്‍ണമെ ന്റുകളിലായി 52 മല്‍സരങ്ങളില്‍ നിന്ന് 59 ഗോളുകളാണ് സുവാറസ് വാരിക്കൂട്ടിയത്.
സെവിയ്യ
സ്പാനിഷ് ലീഗില്‍ നിരാശപ്പെടുത്തിയെങ്കി ലും തുടര്‍ച്ചയായ മൂന്നാം യൂറോപ ലീഗ് കിരീടവിജയത്തോടെ സെവിയ്യ ഇതിനു പ്രായശ്ചിത്തം ചെയ്തു കഴിഞ്ഞു. ഇന്നു കിങ്‌സ് കപ്പ് കൂടി കരസ്ഥമാക്കി സീസണില്‍ ഡബിള്‍ തികയ്ക്കാനൊരുങ്ങുകയാണ് സെവിയ്യ. കിങ്‌സ് കപ്പ് ഫൈനല്‍ കൂടാതെ യുവേഫ സൂപ്പര്‍ കപ്പ് കൂടി സെവിയ്യക്കു സീസണില്‍ അവേശേഷിക്കുന്നുണ്ട്.
ഇംഗ്ലീഷ് ടീം ലിവര്‍പൂളിനെ 3-1നു മുക്കിയാണ് സെവിയ്യ തങ്ങളുടെ അഞ്ചാം യൂറോപ ലീഗ് കിരീടം കൈക്കലാക്കിയത്. ഏറ്റവുമധികം തവണ കിരീടമണിയുന്ന ടീമെന്ന റെക്കോഡും ഇതോടെ സെവിയ്യയുടെ പേരിലായിരുന്നു.
Next Story

RELATED STORIES

Share it