സ്‌നോഡന്റെ രേഖകള്‍ പരസ്യമാക്കും

വാഷിങ്ടണ്‍: യുഎസ് വിസില്‍ബ്ലോവര്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ കൈമാറിയ മുഴുവന്‍ രഹസ്യരേഖകളും മാധ്യമപ്രവര്‍ത്തകര്‍ക്കായി പരസ്യമാക്കും. മാധ്യമപ്രവര്‍ത്തക വന്‍ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡിന്റെ ദ ഇന്റര്‍സെപ്റ്റ് എന്ന വാര്‍ത്താ വെബ്‌സൈറ്റാണ് ഇക്കാര്യം അറിയിച്ചത്.
2013ല്‍ സ്‌നോഡനുമായി അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തക സംഘത്തില്‍ അംഗമായിരുന്നു ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ്. സ്‌നോഡന്റെ രേഖകള്‍ പരിശോധിക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കുന്നതായി ഇന്റര്‍സെപ്റ്റ് വെബ്‌സൈറ്റില്‍ പറയുന്നു.
Next Story

RELATED STORIES

Share it