Health

സ്‌ക്രബ് ടൈഫസിനെ അറിയാം, മുന്‍കരുതല്‍ എടുക്കാം

സ്‌ക്രബ് ടൈഫസിനെ അറിയാം, മുന്‍കരുതല്‍ എടുക്കാം
X
scrub typhas

രിനം ടൈഫസ് പനിയാണ് ചെള്ളുപനിയെന്ന സ്‌ക്രബ് ടൈഫസ്.  എലികള്‍ പോലുള്ള സസ്തനികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ചെള്ളിലാണ് പനിക്കു കാരണമാവുന്ന ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് കടിച്ചാല്‍ മനുഷ്യര്‍ക്കും രോഗം പിടിപെടും.
ജപ്പാനില്‍ പതിവായി കണ്ടുവരുന്ന ജന്തുജന്യരോഗമാണ് സുസുഗാമുഷി അഥവാ സ്‌ക്രബ് ടൈഫസ്. സുസുഗ എന്നാല്‍ രോഗമെന്നും മുഷി എന്നാല്‍ പുഴു എന്നുമാണ് അര്‍ഥം. രോഗത്തിന്റെ മരണനിരക്ക് 35 മുതല്‍ 50 ശതമാനം വരെയാണ്. തെക്കുകിഴക്കന്‍ ഏഷ്യയിലും സൈബീരിയ, ചൈന, കൊറിയ എന്നിവിടങ്ങളിലും രോഗം കണ്ടുവരുന്നു.

രോഗവാഹകര്‍
റിക്കറ്റ്‌സിയ ജനുസ്സില്‍പ്പെട്ട ഓറിയന്‍ഷ്യ സുസുഗാമുഷി(orient atsutsugamushi
) യാണ് രോഗഹേതു. മനുഷ്യനു പുറമെ മറ്റു കശേരു മൃഗങ്ങള്‍, എലികള്‍, പക്ഷികള്‍ തുടങ്ങിയവയാണ് രോഗാണുവാഹകര്‍.

രോഗസംക്രമണം

ഈ രോഗം കാണുന്ന മിക്ക രോഗികളിലും പൊതുവായ കാര്യം അവര്‍ പുല്‍മൈതാനങ്ങളിലോ പര്‍വതങ്ങളിലോ പതിവായി സന്ദര്‍ശനം നടത്തുന്നവരായിരിക്കുമെന്നതാണ്. രോഗാണു പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍വര്‍ഗത്തിലുള്ള മൈറ്റില്‍നിന്ന് ലാര്‍വയിലേക്ക് അണ്ഡംവഴി സംക്രമിക്കുന്നു. ഏഴു മുതല്‍ 10 ദിവസം വരെ രോഗാണു ലക്ഷണമൊന്നും പ്രകടിപ്പിക്കാതെ ശരീരത്തില്‍ കഴിയും. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കു സംക്രമിക്കുകയില്ല. തൊലിപ്പുറം തുളച്ച് ഉള്ളിലെത്തുന്ന രോഗാണു രക്തക്കുഴലുകളിലെ കോശങ്ങളുടെ  സൈറ്റോപ്ലാസത്തിലും മൈക്രോഫേജുകളിലും പുനരുല്‍പ്പാദനം നടത്തുന്നു. തുടര്‍ന്ന് രക്തംവഴി രോഗാണു പടരുന്നു. രോഗാണു ചെറു രക്തധമനികള്‍ക്കു കേടുപാടുകള്‍ ഉണ്ടാക്കും.
ഈ രോഗം കാണുന്ന  രോഗികളില്‍ പൊതുവായ കാര്യം അവര്‍ പുല്‍മൈതാനങ്ങളോ, പര്‍വതങ്ങളോ സന്ദര്‍ശിക്കുന്നവരാണ്.



രോഗലക്ഷണങ്ങള്‍

ഈ രോഗം കാണുന്ന മിക്ക രോഗികളിലും പൊതുവായ കാര്യം അവര്‍ പുല്‍മൈതാനങ്ങളിലോ പര്‍വതങ്ങളിലോ പതിവായി സന്ദര്‍ശിക്കുന്നവരാണ്‌.കടിയേറ്റശേഷം 10-12 ദിവസങ്ങള്‍ കൊണ്ട് രോഗലക്ഷണങ്ങള്‍ പ്രകടമാവും. അതിശക്തമായ പനി (39-40 ഡിഗ്രി സെന്റിഗ്രേഡ്), ശരീരത്തില്‍ അഞ്ചു മില്ലീമീറ്റര്‍ വലുപ്പമുള്ള പൊറ്റപിടിച്ച വ്രണങ്ങള്‍, വിറയല്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങളില്‍ പ്രധാനം. ഇതിനുപുറമെ ലസികാഗ്രന്ഥി വീക്കം, സന്ധിവേദന, പേശി വേദന, ഹൃദയപേശികളിലുണ്ടാവുന്ന വീക്കം എന്നിവ തുടര്‍ച്ചയായി ഉണ്ടാവുന്ന ലക്ഷണങ്ങളാണ്.
ഹൃദയ പേശികളിലുണ്ടാവുന്ന വീക്കം, നീര്‍ക്കെട്ട് എന്നിവ മാരക കാരണങ്ങളാണ്. ശ്വേത രക്താണുക്കളുടെ കുറവ്, പൂര്‍ണ വളര്‍ച്ചയെത്താത്ത ശ്വേത രക്താണുക്കള്‍, പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തിലുണ്ടാവുന്ന കുറവ് എന്നീ ലക്ഷണങ്ങള്‍ പരിശോധനയില്‍ തെളിഞ്ഞു കാണാം. തുടക്കത്തില്‍ തന്നെ വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ ശരീരത്തിന്റെ പ്രതിരോധശേഷി തകരാറിലാവുകയും ചിലപ്പോള്‍ മരണംതന്നെ സംഭവിക്കുകയും ചെയ്യും.

രോഗനിര്‍ണയം

1, രക്തത്തിലെ ആന്റിബോഡിയുടെ സാന്നിധ്യം
2, സംശയാസ്പദമായ രക്തം എലികളില്‍ കുത്തിവച്ചു നടത്തുന്ന പരീക്ഷണം
3, രക്തത്തിലുള്ള പ്രത്യേകതരം ഡി.എന്‍.എ. തന്മാത്രകളെ പി.സി.ആര്‍. വഴി കണ്ടുപിടിക്കല്‍ എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു രോഗം സ്ഥിരീകരിക്കാന്‍ കഴിയും.

scrub typhusരോഗപ്രതിരോധം

ചെള്ളുരോഗ ബാധയ്ക്ക് പ്രത്യേക ചികില്‍സയൊന്നും ഇതേവരെ കണ്ടെത്തിയിട്ടില്ല. ആന്റിബയോട്ടിക് മരുന്നുകള്‍ മാത്രമാണ് രോഗിക്കു സാധാരണ നല്‍കുന്നത്.
പ്രതിരോധ മരുന്നുകളൊന്നും ഇതേവരെ കണ്ടുപിടിച്ചിട്ടില്ല. രോഗം ബാധിച്ചതായി കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ കണ്ട് വിദഗ്ധ ചികില്‍സ തേടുക. സ്വയം ചികില്‍സ അരുത്. ശരിയായ പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുന്നത് രോഗത്തെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സഹായിക്കും. ട്രോംബിക്കുലിഡ് ഇനത്തില്‍പ്പെട്ട മൈറ്റുകളുടെ പ്രത്യുല്‍പ്പാദനം തടയുക, ലാര്‍വകളെ നശിപ്പിക്കുക, ഇതിനെല്ലാമുപരി പരിസര ശുചിത്വത്തെപ്പറ്റിയും വ്യക്തിശുചിത്വത്തെപ്പറ്റിയും ജനങ്ങളില്‍ അവബോധമുണ്ടാക്കുകയും ചെയ്താല്‍ ഒട്ടുമിക്ക ജന്തുജന്യ രോഗങ്ങളും തടയാന്‍ കഴിയും.

Next Story

RELATED STORIES

Share it