malappuram local

സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കമന്റടിച്ചതിനെ ചൊല്ലി സംഘട്ടനം; മൂന്നുപേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കമന്റടിച്ചതായി ആരോപണം. സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് തിരൂരങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്താണ് സംഭവം.
പരിക്കേറ്റ മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി ടി പി സഹീര്‍ മുഹമ്മദ് (22) നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സഹോദരന്‍ സമീര്‍ മുഹമ്മദ്(24)നെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലും,തിരൂരങ്ങാടി പാറക്കല്‍ മുഹ്‌സിന്‍ (25)യെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തെ ക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: ഇന്നലെ ഉച്ചയ്ക്ക് തിരൂരങ്ങാടി മിനിസ്‌റ്റേഡിയത്തിന് സമീപമുള്ള 'യാറ ' സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായ സഹീറും സുഹൃത്തും ഗവ. ഹയര്‍ സെക്കന്‍ഡറിസ്‌കൂള്‍ വിദ്യാര്‍ഥിനികളുമായി സംസാരിച്ചത് പിടിഎ അംഗങ്ങള്‍ ചോദ്യം ചെയ്തു. എന്നാല്‍ സഹീര്‍ പിടിഎ ഭാരവാഹികളോട് അപമര്യാദയായിപെരുമാറുകയും അവസാനം ഇത് സംഘട്ടനത്തില്‍ കലാശിക്കുകയും ചെയ്തു. കത്തിയുമായി സഹീറും സഹോദരന്‍ സമീറും പകരംചോദിക്കാനെത്തിയതോടെ പ്രശ്‌നം സങ്കീര്‍ണ്ണമാവുകയും വീണ്ടും സംഘട്ടനം നടക്കുകയും ചെയ്തു. പിന്നീട് പോലിസെത്തിയാണ് രംഗം ശാന്തമാക്കിയത്. മേരെജ് സ്‌റ്റോറില്‍ കയറി സഹീര്‍ തന്നെ മര്‍ദ്ദിച്ചെന്നും കടക്ക് നാശനഷ്ടങ്ങള്‍ വരുത്തി എന്നും മുഹ്‌സിന്‍ പറഞ്ഞു. എന്നാല്‍ സ്‌കൂളില്‍ പഠിക്കുന്ന അയല്‍വാസിയായ പെ ണ്‍കുട്ടിയോട് സംസാരിക്കുക മാത്രമാണു ചെയ്തതെന്ന് സഹീര്‍ പറയുന്നു.
സംഭവത്തെ കുറിച്ച് പോലി്‌സ് അന്വേഷിച്ചുവരുന്നു.
Next Story

RELATED STORIES

Share it