thrissur local

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

എരുമപ്പെട്ടി: 14കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മധ്യവയസ്‌കനെ എരുമപ്പെട്ടി പോലിസ് അറസ്റ്റ് ചെയ്തു. വരവൂര്‍ ഇട്ടോണം മൈലാടി കോളനിയിലെ താമസക്കാരനായ മണികണ്ഠനെയാണ് കുന്നംകുളം സി.ഐ വി എ ക്യഷ്ണദാസിന്റെ നേതൃത്വത്തില്‍ പോലിസ് അറസ്റ്റ് ചെയതത്. അയല്‍വാസിയും ബന്ധുവുമായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
കുട്ടിയുടെ പിതാവ് മരിച്ചതിനെ തുടര്‍ന്ന് മാതാവ് പപ്പടം നിര്‍മാണം നടത്തിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. അവധിക്കാലമായതിനാല്‍ വീടുകളില്‍ കയറി പെണ്‍കുട്ടി പപ്പടം വില്‍പന നടത്തിയിരുന്നു. കഴിഞ്ഞ 22ന് എയ്യാല്‍ പ്രദേശത്ത് പപ്പടം വില്‍പന നടത്തിയിരുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ചെന്ന മണികണ്ഠന്‍ കുട്ടിയെ തന്ത്രപരമായി കൂട്ടികൊണ്ടുപോയി എയ്യാല്‍ കൂമ്പുഴ പാടശേഖരത്തിലെ കനാലിന് സമീപം വെച്ച് പീഡിപ്പിക്കുകയായിരുന്നു.
ഇതിന് ശേഷം പുറത്ത് പറയാതിരിക്കാന്‍ ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ മാതാവ് കുട്ടിയോട് വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് എരുമപ്പെട്ടി പോലിസില്‍ മാതാവ് പരാതി നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it