സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവം; മുമ്പും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു
BY swapna en13 Dec 2015 9:15 AM GMT
swapna en13 Dec 2015 9:15 AM GMT
പത്തനംതിട്ട: പത്തനംതിട്ട സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടികള്‍ മുമ്പും പീഡനത്തിനിരയായതായി പോലിസ് സ്ഥിരീകരിച്ചു. ഒരു പെണ്‍കുട്ടിയാണ് മുമ്പ് പലതവണ പീഡനത്തിനിരയായത്. ഈ കുട്ടി മുമ്പ് ഗര്‍ഭിണിയാവുകയും ചെയ്തതായി പോലിസ് വ്യക്തമാക്കി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളായ രണ്ടു പേരെ സൗഹൃദം നടിച്ച് സംഘം ചേര്‍ന്നു കെട്ടിയിട്ടു പീഡിപ്പിച്ച കേസ് ഇന്നലെയാണ് പുറംലോകം അറിയുന്നത്. കേസില്‍ എട്ടു യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ പ്രതികളിലൊരാള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്ന് സ്ഥിരീകരിച്ചു.
കടമ്പനാട്ടെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിനികളാണ് പീഡിപ്പിക്കപ്പെട്ടത്.
കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ ആലപ്പാട് സ്രായിക്കാട്ട് തറയില്‍ ക്ലാപ്പന ഉദയപുരത്ത് വീട്ടില്‍ വിഷ്ണു (20), ക്ലാപ്പന തെക്ക് കരേലിമുക്ക് ഹരിശ്രീ ഭവനത്തില്‍ ഹരിലാല്‍ (20), ക്ലാപ്പന എംപട്ടായി തറയില്‍ പുത്തന്‍വീട്ടില്‍ ശ്യാംരാജ് (20), ഓച്ചിറ പായിക്കുഴി പുത്തന്‍പുരയ്ക്കല്‍ തെക്കേതില്‍ അരുണ്‍ (19), കുലശേഖരപുരം കോട്ടപ്പുറം വള്ളിക്കാവ് രാജ്ഭവനില്‍ രാജ്കുമാര് (24), ആദിനാട് കുലശേഖരപുരത്ത് പുത്തന്‍തെരുവ് വിളയില്‍ പടിഞ്ഞാറ്റതില്‍ നാസിന് (18), ആദിനാട് കോട്ടപ്പുറം കുലശേഖരപുരം പുളിക്കീഴില്‍തറ വീട്ടില്‍ രതീഷ് (29), കുലശേഖരപുരം വവ്വാക്കാവ് ഉദയപുരം വീട്ടില്‍ ശരത് (20) എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ 4, 5 തിയ്യതികളിലായാണ് സംഭവം. ഒരു പെണ്‍കുട്ടിയെ ആദ്യദിവസം നാലു പേര് ചേര്‍ന്നും മറ്റൊരു പെണ്‍കുട്ടിയെ അതിനടുത്ത ദിവസം മറ്റുള്ളവര്‍ ചേര്‍ന്നുമാണ് പീഡിപ്പിച്ചത്. ആദ്യദിവസം ഹരിലാലിന്റെ വീട്ടില്‍ വച്ചാണ് ഒരാളെ ബലാല്‍സംഗത്തിനിരയാക്കിയത്. മറ്റേ കുട്ടിയെ അന്നു ലോഡ്ജിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും എതിര്‍ത്തതിനാല്‍ നടന്നില്ല. തുടര്‍ന്ന് അടുത്ത ദിവസം രാജ്കുമാറിന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കുട്ടികളുമായി നേരത്തേ ഇവര്‍ക്ക് സൗഹൃദമുണ്ടായിരുന്നു. 4ാം തിയ്യതി സ്കൂളിലേക്കു വന്ന കുട്ടികളുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട സംഘം ബീച്ച് കാണിക്കാനെന്നു പറഞ്ഞു ഓട്ടോയില്‍ കൊണ്ടുപോവുകയായിരുന്നു. ചെറിയഴീക്കല്‍ ബീച്ചില്‍ പോയ ശേഷമാണ് ഹരിലാലിന്റെ വീട്ടിലേക്കെത്തിച്ചത്. എതിര്‍ത്ത കുട്ടിയുടെ കൈയും കാലും ചുരിദാറിന്റെ ഷാള്‍ കൊണ്ട് കെട്ടിയ ശേഷമായിരുന്നു പീഡനം. ഒപ്പമുണ്ടായിരുന്ന കുട്ടിയെ ലോഡ്ജിലേക്കു കൊണ്ടുപോകാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ തൊട്ടടുത്തുള്ള മുറിയില്‍ പൂട്ടിയിട്ടു. ശേഷം ഇരുവരെയും കടമ്പനാട് ജങ്ഷനില്‍ എത്തിച്ചു. വിവരം പുറത്തുപറയാതിരിക്കാന്‍ കുട്ടികള്‍ക്ക് രണ്ടായിരം രൂപ നല്കി.
അടുത്ത ദിവസം രണ്ടാമത്തെ കുട്ടിയുടെ മാതാവുമായി പരിചയമുള്ള പ്രതികളില്‍ ഒരാള്‍ ഇവരുടെ വീട്ടിലെത്തി കൗണ്‍സലിങിനു വിധേയമാക്കാനെന്നു പറഞ്ഞ് കുട്ടിയെ കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മറ്റു വിദ്യാര്‍ഥിനികളില്‍ നിന്ന് വിവരമറിഞ്ഞ അധ്യാപകര്‍ പീഡനത്തിനിരയായവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് അധ്യാപകര്‍ ശിശുക്ഷേമവകുപ്പ് കോഓര്‍ഡിനേറ്ററെ വിവരം അറിയിച്ചു. അവര്‍ ഏനാത്ത് പോലിസിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
പെണ്‍കുട്ടികള്‍ നല്കിയ മൊബൈല്‍ നമ്പറിന്റെ ലൊക്കേഷന്‍ മനസ്സിലാക്കിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോഴഞ്ചേരി മഹിളാമന്ദിരത്തിലേക്കു മാറ്റിയ പെണ്‍കുട്ടികള്‍ക്കു മുന്നില്‍ ഹാജരാക്കിയ പ്രതികളെ അവര്‍ തിരിച്ചറിഞ്ഞു. ഒമ്പതു പേരെയാണ് കസ്റ്റഡിയില്‍ എടുത്തതെങ്കിലും ഒരാളെ പെണ്‍കുട്ടികള്‍ തിരിച്ചറിയാത്തതിനാല്‍ വിട്ടയച്ചു.

Next Story
RELATED STORIES
ഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMT