kannur local

സ്‌കൂള്‍ വികസനപ്രവൃത്തികളിലെ മെല്ലെപ്പോക്കിനെതിരേ വിമര്‍ശനം

കണ്ണൂര്‍: ജില്ലയിലെ സ്‌കൂളുകളി ല്‍ നടപ്പാക്കുന്ന വികസന പ്രവൃത്തികളിലെ മെല്ലെപ്പോക്കിനെതിരേ ജില്ലാപഞ്ചായത്ത് യോഗത്തില്‍ രൂക്ഷവിമര്‍ശനം. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒരുപോലെ വിഷയത്തില്‍ പ്രതികരിച്ചു.
2010 മുതലുള്ള പദ്ധതികള്‍ ഇപ്പോഴും പൂര്‍ത്തിയാകാതെ കിടക്കുകയാണെന്നും ഇത്തരം ശീലങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനാവില്ലെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി തുക ഉപയോഗിച്ച് വിവിധ സ്‌കൂളുകളില്‍ നടന്നുവരുന്ന 84 പ്രവൃത്തികളില്‍ 36 എണ്ണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായതെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി റിപോര്‍ട്ട് അവതരിപ്പിച്ച് ചെയര്‍മാന്‍ കെ പി ജയപാലന്‍ പറഞ്ഞു. ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഇടപെടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പൂര്‍ത്തിയാകാത്ത പ്രവൃത്തികളില്‍ 2010 മുതലുള്ളവയുണ്ടെന്നും ഈമാസം 31നകം പൂര്‍ത്തിയാക്കണമെന്നും ജില്ലാ പഞ്ചായത്ത് യോഗം നിര്‍ദേശിച്ചു. അനിശ്ചിതമായി പ്രവൃത്തികള്‍ നീണ്ടുപോവുന്നത് പ്രോല്‍സാഹിപ്പിക്കാനാവില്ലെന്നും ഈ വര്‍ഷം മുതല്‍ അതത് സാമ്പത്തിക വര്‍ഷം തന്നെ പ്രവൃത്തികള്‍ തീ ര്‍ക്കുന്ന രീതിയിലേക്ക് വരാന്‍ സാധിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജി ല്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു.
ജില്ലാ പഞ്ചായത്തിലെ പദ്ധതി നിര്‍വഹണം ഊര്‍ജിതമാക്കാന്‍ ഡിവിഷന്‍ തലത്തില്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് രൂപീകരിക്കും. ഡിവിഷന്‍ അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പെടുന്നതാവും സമിതി. ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ കൂടി ഉള്‍പ്പെടുത്തി പ്രാദേശിക തലത്തില്‍ തന്നെ പദ്ധതി നിര്‍വഹണത്തിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി പ്രവൃത്തികള്‍ വേഗത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയി ല്‍ ഇതുവരെ 47.62 ശതമാനമാണ് ഫണ്ട് വിനിയോഗം. ജനറല്‍-49.95, മെയിന്റനന്‍സ് റോഡ്-17.98, റോഡിതരം-36.86, എസ്‌സി പി-23.98, ടിഎസ്പി-84.62 എന്നിങ്ങനെയാണ് വിവിധ ഇനങ്ങളിലെ ഫണ്ട് വിനിയോഗം. ഈമാസം 22നകം അലോട്ട്‌മെ ന്റ് ലഭിക്കുംവിധം പ്രവൃത്തിക ള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും യോഗം നിര്‍ദേശിച്ചു. സയന്‍സ് പാര്‍ക്ക് വികസനത്തിന്റെ ഭാഗമായി സിഡ്‌കോ യില്‍ നിന്ന് 5,98,500 രൂപ യ്ക്ക് ജയന്റ്‌വീല്‍ വാങ്ങും. വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതി യില്‍ വിതരണം ചെയ്യാനായി 5 ലക്ഷത്തോളം തൈകള്‍ ബ്ലോ ക്ക്, ഗ്രാമപ്പഞ്ചായത്തുകളില്‍ എത്തിച്ചതായി വികസന സ്റ്റാന്റിങ് കമ്മിറ്റി റിപോര്‍ട്ട് അവതരിപ്പിച്ച് ചെയര്‍മാന്‍ വി കെ സുരേഷ്ബാബു അറിയിച്ചു.
ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി റിപോര്‍ട്ട് വൈസ് പ്രസിഡന്റ് പി പി ദിവ്യ അവതരിപ്പിച്ചു. പൊതുമരാമത്ത് സ്റ്റാന്റ്ിങ് കമ്മിറ്റി റിപോര്‍ട്ട് ചെയര്‍പേഴ്‌സണ്‍ കെ ശോഭയും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി റിപോര്‍ട്ട് ചെയര്‍പേഴ്‌സണ്‍ ടി ടി റംലയും അവതരിപ്പിച്ചു. പ്രൊക്യുയര്‍മെന്റ് കമ്മിറ്റി റിപോര്‍ട്ട് സെക്രട്ടറി എം കെ ശ്രീജിത്ത് അവതരിപ്പിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 500 കോടിയുടെ അധിക പദ്ധതി സഹായത്തില്‍ ജില്ലയ്ക്ക് അനുയോജ്യമായ പ്രൊജക്റ്റുകള്‍ തയ്യാറാക്കി നല്‍കുന്നതു സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. പ്ലാന്‍ കോ-ഓഡിനേറ്റര്‍ കെ വി ഗോവിന്ദന്‍ വിശദീകരിച്ചു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളെയും നഗരസഭകളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കേണ്ടത്. മാലിന്യ സംസ്‌കരണം, ജൈവവള നിര്‍മാണം, തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണം, മഴവെള്ള-മലിനജല നിര്‍ഗമന സംവിധാന നിര്‍മാണം, ആധുനിക അറവുശാല, ശ്മശാനം, ചെറുകിട ജലവൈദ്യുതി പദ്ധതി കള്‍, വഴിയോര വിശ്രമകേന്ദ്ര വും പൊതുശൗചാലയങ്ങളും, പാരമ്പര്യേതര ഉര്‍ജസംരക്ഷ ണം, വാണിജ്യാടിസ്ഥാനത്തിലുള്ള ജൈവ ഉല്‍പ്പന്നങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ എന്നിവയാണ് ഏറ്റെടുക്കാവുന്ന പദ്ധതികള്‍. ചര്‍ച്ചയില്‍ തോമസ് വര്‍ഗീസ്, കെ പി ചന്ദ്രന്‍, ആര്‍ അജിത, അജിത് മാട്ടൂല്‍, ജോയ് കൊന്നക്കല്‍, അന്‍സാരി തില്ലങ്കേരി, മാര്‍ഗരറ്റ് ജോസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it