thiruvananthapuram local

സ്‌കൂള്‍ വളപ്പില്‍ എട്ടടിയുള്ള രണ്ട് കുഴികള്‍; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂള്‍ വളപ്പില്‍ മാസങ്ങള്‍ക്കു മുമ്പ് കെട്ടിട നിര്‍മാണത്തിനു വേണ്ടി എട്ടടിയോളം ആഴത്തിലെടുത്ത രണ്ട് കുഴികള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശിയുടെ ഇടപെടലിനെ തുടര്‍ന്ന് നികത്തി.
1800 കുട്ടികള്‍ പഠിക്കുന്ന പാറശ്ശാല ഗവ. വിഎച്ച്.എസ്എസിലാണ് മാസങ്ങള്‍ക്കു മുമ്പ് കെട്ടിട നിര്‍മാണത്തിന്റെ പേരില്‍ കുഴിയെടുത്തത്. ഇരു കുഴികള്‍ക്കും സമീപമാണ് 500 ഓളം കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്‌കൂള്‍. നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും പൊതുമരാമത്ത് വകുപ്പ് ചെവിക്കൊണ്ടില്ല.
മനുഷ്യാവകാശ കമ്മീഷന്‍ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറില്‍ നിന്നും സ്‌കൂള്‍ അധികൃതരില്‍ നിന്നും വിശദീകരണം തേടിയിരുന്നു.
തുടര്‍ന്ന് കുഴികള്‍ പൂര്‍ണ്ണമായും നികത്തിയതായി ഹെഡ്മാസ്റ്റര്‍ കമ്മീഷനെ അറിയിച്ചു. ടി കെ അജി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Next Story

RELATED STORIES

Share it