kasaragod local

സ്‌കൂള്‍ പാര്‍ലമെന്റ് ജില്ലാ വിദ്യാര്‍ഥി കൗണ്‍സില്‍ ആദ്യയോഗം നാളെ

കാസര്‍കോട്: സ്‌കൂള്‍ പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് മായിപ്പാടി ഡയറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിദ്യാലയ ജനാധിപത്യവേദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ സ്റ്റുഡന്റ് കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ള ക്യാംപ് ഇന്ന് ഐടി അറ്റ് സ്‌കൂളിലും ജില്ലാ സ്റ്റുഡന്റ് കൗണ്‍സിലിന്റെ പ്രഥമയോഗം നാളെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും.
ജില്ലാ സാമൂഹിക ശാസ്ത്ര അസോസിയേഷന്റെയും ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരുന്നത്.
സ്‌കൂള്‍ പാര്‍ലമെന്റ് ഭാരവാഹികളെ പങ്കെടുപ്പിച്ച് ഉപജില്ലാ തലത്തില്‍ ക്യാംപുകള്‍ സംഘടിപ്പിച്ചു. ഈ ക്യാംപുകളില്‍ നിന്നും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെയാണ് ജില്ലാ സ്റ്റുഡന്റ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തത്. 38 പഞ്ചായത്തുകളെയും മൂന്ന് നഗരസഭകളേയും പ്രതിനിധീകരിക്കുന്ന അംഗങ്ങളാണ് ജില്ലാ സ്റ്റുഡന്റ് കൗണ്‍സിലിലുള്ളത്.
സ്‌കൂള്‍ പാര്‍ലമെന്റുകളില്‍ നിന്നും ഉപജില്ലാ സ്റ്റുഡന്റ്‌സ് കൗണ്‍സിലുകളില്‍ നിന്നും ഉന്നയിക്കപ്പെട്ട ചോദ്യങ്ങളും പ്രശ്‌നങ്ങളുമായിരിക്കും ജില്ലാ സ്റ്റുഡന്റ് കൗണ്‍സിലില്‍ പരിഗണിക്കുക.
റവന്യൂ, വിദ്യാഭ്യാസം, ഗതാഗതം, സാമൂഹികനീതി, സ്‌പോര്‍ട്‌സ്, എക്‌സൈസ്, പോലിസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യം തുടങ്ങിയ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടവയായിരിക്കും ചോദ്യങ്ങള്‍. നാളെ നടക്കുന്ന ജില്ലാ സ്റ്റുഡന്റ് കൗണ്‍സില്‍ യോഗം ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും നടക്കുകയെന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, പദ്ധതി ചുമതല വഹിക്കുന്ന ഡയറ്റ് അധ്യാപകന്‍ പി ഭാസ്‌ക്കരന്‍ അറിയിച്ചു
Next Story

RELATED STORIES

Share it