Pathanamthitta local

സ്‌കൂള്‍ കുട്ടികളുമായെത്തിയ ജീപ്പും ബൈക്കും കൂട്ടിയിടിച്ചു രണ്ടുപേര്‍ക്ക് പരിക്ക്

ചിറ്റാര്‍: സീതത്തോടിന് സമീപം സ്‌കൂള്‍കുട്ടികളേയും കയറ്റിക്കൊണ്ടുപോയ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്ക്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.45 ന് മൂന്നുകല്ലില്‍വച്ചാണ് അപകടമുണ്ടായത്.
കൊച്ചുകോയിക്കല്‍ എസ്എന്‍ഡിപി എല്‍പി സ്‌കൂളിലെ കുട്ടികളെ കയറ്റാനായി മൂന്നുകല്ലില്‍നിന്നും അഞ്ച് കുട്ടികളുമായി 86 ഭാഗത്തേക്ക് വന്ന ജീപ്പും വയ്യാറ്റുപുഴയില്‍നിന്നും സീതത്തോട്ടിലേക്ക് വന്ന െൈബക്കുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാരായ വയ്യാറ്റുപുഴ പുതിയേടത്ത് വിജയന്‍ (45), അരൂര്‍ പുന്നലേത്ത് മനുലാല്‍ (24) എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ജീപ്പില്‍ യാത്രചെയ്ത കൊച്ചുകോയിക്കല്‍ എസ്എന്‍ഡിപി എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളായ മൂന്നുകല്ല് സ്വദേശികളായ ആതിര, അനന്ദു, എബിന്‍, സാന്ദ്ര, അമല്‍, ജീപ്പ് ഡ്രൈവര്‍ എന്നിവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സീതത്തോട്ടില്‍നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി.
എന്നാല്‍ ഫയര്‍ഫോഴ്‌സ് വരാന്‍ വൈകിയെന്നും ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനത്തിന് ആംബുലന്‍സ് കൊണ്ടുവന്നില്ലെന്നും ആരോപിച്ച് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെതിരെ രംഗത്തുവന്നു.
പിന്നീട് ഇതുവഴി വന്ന പിക് അപ് വാനിലാണ് പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ കൊണ്ടുപോയത്.
Next Story

RELATED STORIES

Share it