സ്‌കൂള്‍ കലോല്‍സവം വിക്‌ടേഴ്‌സില്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവം വിക്‌ടേഴ്‌സ് ചാനലില്‍ തല്‍സമയം സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചു. രാവിലെ പത്തു മുതല്‍ പരിപാടി അവസാനിക്കുന്നതുവരെ ഇടവിട്ട സമയങ്ങളിലാണ് സംപ്രേഷണം. മല്‍സര ഫലങ്ങള്‍ ഉടന്‍ പ്രേക്ഷകരിലെത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 30 കാമറകളും പ്രധാനവേദിയില്‍ സജ്ജീകരിച്ചിരിക്കുന്ന സ്റ്റുഡിയോയും വിക്‌ടേഴ്‌സ് തയ്യാറാക്കും. മല്‍സരങ്ങളില്‍ വിജയികളായവരുടെ കലാപ്രകടനങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയും സംപ്രേഷണം ചെയ്യും. ഐടി@സ്‌കൂള്‍ സജ്ജമാക്കിയ ആന്‍ഡ്രോയ്ഡ് ആപ്പ് ഗൂഗഌന്റെ പ്ലേസ്റ്റോറില്‍ ലഭിക്കും. സ്‌കൂള്‍ കലോല്‍സവം ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ കലോല്‍സവവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഉപയോക്താക്കള്‍ക്കു ശേഖരിക്കാം. കൂടാതെ ംംം.രെവീീഹസമഹീഹമെ്മാ.ശിലെ ലിങ്കില്‍ ഒരേസമയം പത്തുവേദികള്‍ പ്രത്യക്ഷപ്പെടും. ഇതില്‍ കാണാനാഗ്രഹിക്കുന്ന സ്റ്റേജില്‍ ക്ലിക്ക് ചെയ്താല്‍ അതില്‍നടക്കുന്ന പരിപാടി ലൈവായി കാണാം.
Next Story

RELATED STORIES

Share it