സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് സുവര്ണത്തുടക്കം
BY ajay G.A.G29 Jan 2016 8:28 AM GMT
X
ajay G.A.G29 Jan 2016 8:28 AM GMT
കോഴിക്കോട് : 61ാം ദേശീയ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ മെഡല്വേട്ടയോടെ തുടക്കം.
മല്‍സരിച്ച നാല് ഇനങ്ങളിലും കേരളം സ്വര്‍ണം നേടി.
സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്ററില്‍ കേരളത്തിന്റെ ബിപിന്‍ ജോര്‍ജ് സ്വര്‍ണവും ഷെറിന് ജോസ് വെള്ളിയും നേടി. പെണ്‍കുട്ടികളുടെ അയ്യായിരം മീറ്ററില്‍ പി. ആര് അലീഷ സ്വര്‍ണവും സാന്ദ്ര എസ് നായര്‍ വെള്ളിയും നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ പിഎന്‍ അജിത്ത് സ്വര്‍ണം കരസ്ഥമാക്കി. 55 പെണ്‍കുട്ടികളും 51 ആണ്‍കുട്ടികളുമായി 106 കായികതാരങ്ങളെയാണ് കേരളം മേളയില്‍ പങ്കെടുപ്പിക്കുന്നത്.
[related]കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്്മാന്‍ ട്രാക്കില്‍ രാവിലെ 7ന് ആണ്‍കുട്ടികളുടെ 5000 മീറ്ററോടെ ആരംഭിച്ച കായികമേള ഫെബ്രുവരി 2ന് അവസാനിക്കും. രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ പതാക ഉയര്‍ത്തിയതോടെയാണ് ഗെയിംസിന് ഔദ്യോഗിക തുടക്കമായത്.
Next Story
RELATED STORIES
നിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMT