Flash News

സ്‌കൂളില്‍ സ്‌ഫോടനം, നാലു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ടെക്‌നിക്കല്‍ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ നാലു വിദ്യാര്‍ഥികള്‍ക്കു പരിക്ക്. കുട്ടികള്‍ നടത്തിയ ഇലക്ട്രോണിക് പരീക്ഷണമാണ് പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ റോഡില്‍ നിന്നു കിട്ടിയ കപ്പാസിറ്റര്‍ മാതൃകയിലുള്ള വസ്തു മൊബൈല്‍ ബാറ്ററിയുമായി ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ നാലുവിദ്യാര്‍ഥികളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടികളുടെ പരിക്കുകളൊന്നും സാരമുള്ളതല്ല.
ഫോറന്‍സിക് -സ്‌ഫോടകവസ്തു വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഉഗ്രശബ്ദത്തോടെയായിരുന്നു സ്‌ഫോടനം. എന്തു വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് അധികൃതര്‍ക്ക് ഇനിയും സ്ഥിരീകരണം നല്‍കാനായിട്ടില്ല.
Next Story

RELATED STORIES

Share it