സ്‌കൂളിലെ ദലിത് വിവേചനം അവസാനിപ്പിച്ചു;  രാധമ്മ വീണ്ടും ഭക്ഷണമുണ്ടാക്കി

കോലാര്‍(കര്‍ണാടക): ദലിത് സ്ത്രീ ഉച്ചഭക്ഷണമുണ്ടാക്കിയെന്ന കാരണം പറഞ്ഞ് വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയ കര്‍ണാടക കോലാര്‍ ജില്ലയിലെ കഗ്ഗനഹള്ളി വില്ലേജിലുള്ള ഗവ. ഹയര്‍ പ്രൈമറി സ്‌കൂളിലെ ജാതി വിവേചനം അവസാനിപ്പിച്ചു.അധികൃതരുടെ കര്‍ശന ഇടപെടലിനെ തുടര്‍ന്നാണ് ഇത്.
ദലിത് വിഭാഗത്തിലുള്ള രാധമ്മ പാചകക്കാരിയായി കഴിഞ്ഞ ഫെബ്രുവരിയില്‍ സ്‌കൂളില്‍ എത്തിയതോടെയാണ് ഉയര്‍ന്ന ജാതിക്കാര്‍ കുട്ടികളെ സ്‌കൂളില്‍ നിന്നു പിന്‍വലിച്ചത്. ദലിത് സ്ത്രീ പാചകംചെയ്ത ഭക്ഷണം കുട്ടികള്‍ കഴിക്കുമെന്നതായിരുന്നു കാരണം. സ്‌കൂളിലെ 100 വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ ടിസി വാങ്ങി പോയത്. ഇതോടെ 18 വിദ്യാര്‍ഥികളായിരുന്നു സ്‌കൂളില്‍ ശേഷിച്ചിരുന്നത്. ഇതിനുശേഷം രാധമ്മ സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നില്ല.ഇതു സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടര്‍ന്ന് ഇന്നലെ സ്‌കൂളിലെത്തിയ അഡീഷനല്‍ ഡിജിപി ഉള്‍പ്പടെയുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വകുപ്പ് അധികൃതരും രാധമ്മയോട് ഉച്ചഭക്ഷണം തയ്യാറാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ഥികളോട് ഈ ഭക്ഷണം കഴിക്കാനും നിര്‍ദേശിച്ചു.
ഗ്രാമത്തലവനായ ശങ്കര്‍ റാവുവാണ് ദലിതയായ രാധമ്മ തയ്യാറാക്കുന്ന ഭക്ഷണം ബഹിഷ്‌ക്കരിക്കണമെന്ന് രക്ഷിതാക്കളോട് ആഹ്വാനം ചെയ്തത്. ഇതിനു ശേഷമാണ് വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നു മാറ്റിയത്.ഇന്നലെ സ്‌കൂളിലെത്തിയ ഉദ്യോഗസ്ഥ സംഘം രാധമ്മ തയ്യാറാക്കിയ ഭക്ഷണം വിദ്യാര്‍€ത്ഥികള്‍€ക്കൊപ്പമിരുന്ന് കഴിച്ചു.രാധമ്മയ്ക്ക് സാരി ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കി. താന്‍ തയ്യാറാക്കിയ ഭക്ഷണം കുട്ടികള്‍ വീണ്ടും കഴിച്ചത് തികച്ചും അവിശ്വസനീയമാണെന്നും എത്ര കാലം ഈ സ്ഥിതി തുടരുമെന്ന് അറിയില്ലെന്നുംരാധമ്മ പറഞ്ഞു. സ്‌കൂളില്‍ നിന്നു പിരിഞ്ഞുപോയ വിദ്യാര്‍ഥികളെ തിരികെയെത്തിക്കാന്‍ അധികൃതര്‍ നടപടി തുടങ്ങിയിട്ടുണ്ട്.
Next Story

RELATED STORIES

Share it