സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷബാധ; കുട്ടികളും അധ്യാപകരുമടക്കം 84 പേര്‍ ആശുപത്രിയില്‍

മഞ്ചേരി: എല്‍പി സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ നിന്നു വിഷബാധയേറ്റ് പിഞ്ചുകുട്ടികളും പ്രധാനാധ്യാപകനുമടക്കം 84 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. കാവനൂര്‍ ഗ്രാമപ്പഞ്ചായത്തിലെ വടക്കുമല എഎംഎല്‍പി സ്‌കുളിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
സ്‌കുളില്‍ വിതരണം ചെയ്ത കറിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നു കരുതുന്നു. സ്‌കുളിലുണ്ടാക്കിയ കറി ഉപയോഗിക്കാത്തവര്‍ക്ക് അസ്വസ്ഥതയുണ്ടായിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം കളിക്കുന്നതിനിടെ ചില കുട്ടികള്‍ക്ക് തലകറക്കവും ഛര്‍ദ്ദിയുമുണ്ടായി. വിവരമറിയിക്കാന്‍ സ്റ്റാഫ് റൂമിലെത്തിയപ്പോഴേക്കും അധ്യാപകര്‍ക്കും അസ്വസ്ഥതയനുഭവപ്പെട്ടിരുന്നു. തുടര്‍ന്നാണ് എല്ലാവരെയും ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ 20ന് കലാമേളയ്ക്ക് കുട്ടികളോട് പച്ചക്കറി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപയോഗിച്ചാണ് കറി തയ്യാറാക്കിയത്. ഇതില്‍ പഴക്കം ചെന്ന പച്ചക്കറികളും ഉണ്ടായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളവര്‍- ഫാത്തിമ നിസ്‌വ, ആയിഷ റിഫ, അന്‍ഷിഫ്, ഷിഫാന ജാസ്മിന്‍, റിയാ ഫാത്തിമ, മുനവിറ, ഫാത്തിമ നിയ, സന മുഹമ്മദ്, ഫാത്തിമ നജ, ഫാത്തിമ നിഹാല, ഫാത്തിമ ഫിദ, അര്‍ഷിദ, ഹിബ, നസീഹ, നാജിയ, റിന്‍ഷ, ഷഹാന, ബുഷൈറ, ആബിദ ദിയാന, കെ നാജിയ, ഫാത്തിമ ബിന്ന, റബീബ്, മിദ്‌ലാജ്, നുഹ്മാന്‍, മുഹമ്മദ് ഷമീന്‍, മുഹമ്മദ് നസീബ്, അജ്‌നാസ്, സിനാന്‍, ഷാഹിദ്, മുഹമ്മദ് സിനാന്‍, ജവാദ്, ജിന്‍ഷാദ്, റഹദിന്‍, അദീപ്, മുഹമ്മജ് ജാസിന്‍, മുസാഫിര്‍, സജീന്‍, മുഹമ്മദ് ജാസിര്‍, ആദില്‍, റിസ്‌വാന്‍, മുഹമ്മദ് ഷിഫാസ്, നബീല്‍, സഫ, പ്രീതി, അസ്‌ല, മിന്‍ഹ, ജസാ ഫാത്തിമ, അഫ്‌ന ഷറിന്‍, ഫാത്തിമ ഷഹാന, ജൗഹറ, ജിഫ്‌ന, റമീസ, ഫാത്തിമ നൂറ, ഷിഫ്‌ന ഷെറിന്‍, നജീയ, നിദ, ഹിബ, ഫാത്തിമ ഹന്ന, അഫ്‌സല്‍, അസ്ഫഹ്, ഷമീന്‍ അഹ്മദ്, ഷമാസ്, ഇന്‍ഫാസ്, മുഹമ്മദ് അര്‍ഷാദ്, മിന്‍ഹാജ്, നവാസ്, സനല്‍ മുഹമ്മദ്, മിഥുലാജ്, അതുല്‍, അസീബ്, റിസ്‌വാന്‍, ഷാബില്‍, അബയ് മുഹമ്മദ് ആഷിഖ്, നിധിന്‍, നിഷാം, സിനാന്‍, അഷ്മില്‍, പി സിനാന്‍. പ്രധാനാധ്യാപകന്‍ അബ്ദുല്‍ കരീം(55), ഹാത്വിയ (20), ഫാത്തിമ(28), സഹീദ(55), അലി(50) എന്നിവരുമാണുള്ളത്. എല്ലാവരും സുഖപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍, ഏറനാട് തഹസില്‍ദാര്‍ കെ സി മോഹനന്‍ കുട്ടികളെ സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it