kozhikode local

സ്‌കൂളിന് സമീപം ലോഡിറക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാവുന്നു

കുന്ദമംഗലം: ദേശീയപാത 212ല്‍ കാരന്തൂര്‍ സെന്റ് അലോഷ്യസ് സ്‌കൂളിന് സമീപം ഓവുങ്ങര ഇറക്കത്തില്‍ റോഡരികിലൂടെ നടന്നുപോകുന്ന കാല്‍ നടയാത്രക്കാര്‍ ഏറെ ഭീതിയിലാണ്.
ചരക്കുമായി വരുന്ന കണ്ടയ്‌നര്‍ ലോറിയും മറ്റുവാഹനങ്ങളും റോഡിലും സൈഡിലുമായി നിര്‍ത്തി ചരക്കിറക്കുന്നതാണ് കാരണം. ഇതു മൂലം റോഡിലൂടെ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സഞ്ചരിക്കാനാവുന്നുള്ളൂ.
സ്‌ക്കൂള്‍ സമയങ്ങളില്‍ രാവിലെയും വൈകിട്ടും മിക്ക ദിവസങ്ങളിലും കാല്‍നടയാത്രയും വാഹന ഗതാഗതവും തടസ്സപ്പെടുത്തി കൊണ്ടുമാണ് വാഹനം പാര്‍ക്കു ചെയ്യുന്നത്.
ഈ ഭാഗത്ത് നിരവധി അപകടങ്ങള്‍ നടക്കുകയും മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ചില സമയത്ത് വാഹന ഗതാഗതം തടസ്സപ്പെട്ട് വാഹനങ്ങളുടെ നീണ്ട നിര തന്നെ കാണാറുണ്ട്. അപകടങ്ങളില്‍ പെട്ടവരുമായി ആംബുലന്‍സ് വരുമ്പോള്‍ ഇവിടെയുള്ള വാഹന കുരുക്കില്‍പ്പെടാറുണ്ട്.
ഇതിനെതിരെ ജനങ്ങള്‍ പരാതിപ്പെട്ടിട്ടും ഒരു മാറ്റവുമില്ലാതെ ഗതാഗതം തടസ്സപ്പെടുത്തുന്നത് നിര്‍ബാധം തുടരുകയാണ്. ഇതു മൂലം കുട്ടികളെ സ്‌കൂളുകളിലേക്ക് പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ ഭയക്കുന്നു. നാലോളം സ്‌കൂളിലെ കുട്ടികള്‍ നടന്നു പോകുന്ന ഈ ഭാഗങ്ങളില്‍ ഫൂട്ട് പാത്ത് ഇല്ലാത്തതും കാല്‍നടയാത്രക്കാറെ ഏറെ പ്രയാസത്തിലാക്കുന്നു.
Next Story

RELATED STORIES

Share it