Kollam Local

സ്‌കൂളിനടുത്ത് നിന്നും പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

അഞ്ചാലുംമൂട്: സ്‌കൂളിനടുത്തുള്ള കടകളില്‍ തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ സിഗരറ്റ്, ബീഡി തുടങ്ങിയവ പിടികൂടി.

ഇതുമായി ബന്ധപ്പെട്ട് നാല് കടക്കാരില്‍ നിന്നും 800 രൂപ പിഴ ഈടാക്കി. അഞ്ചാലുംമൂട് ഞാറക്കല്‍ സ്‌കൂള്‍, കടവൂര്‍ സെന്റ് ജോര്‍ജ് എല്‍ പി സ്‌കൂള്‍, കുരീപ്പുഴ മരിയ ആഗ്‌നസ് സ്‌കൂള്‍ തുടങ്ങിയ സ്‌കൂള്‍ പരിസരത്തുള്ള കടക്കാരില്‍ നിന്നാണ് ഉദ്യോസ്ഥര്‍ പിഴ ഈടാക്കിയത്. സ്‌കൂള്‍ വളപ്പില്‍ നിന്നും 91.4 മീറ്റര്‍ ദൂരത്തിനുള്ളില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.
ബസ് സ്‌റ്റോപ്പുകള്‍, മാര്‍ക്കറ്റുകള്‍, തിരക്കേറിയ കവലകള്‍ എന്നിവിടങ്ങളിലും പുകവലിക്ക് നിരോധനമുണ്ട്.
പുകവലി നിരോധന ബോര്‍ഡുകള്‍ കടക്കള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നു ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.
സെയ്ഫ് കേരള മാസാചരണത്തിന്റെ ഭാഗമായിട്ടാണ് സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിവിധ കടകളില്‍ പരിശോധന നടത്തിയത്.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം പി മുരളിധരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ആര്‍ ബാലഗോപാല്‍, ജൂനിയര്‍ എച്ച്‌ഐമാരായ എ രാജേഷ്, എ എസ് പ്രതിഭ, വി കെ അരുണ്‍, ശ്രീകുമാരി, ക്ലര്‍ക്ക് ബിന്ദു പരിശോധനയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it