Flash News

സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ് ദമ്പതികള്‍ മരിച്ചു

സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ് ദമ്പതികള്‍ മരിച്ചു
X


Geneve,le 13 Septembre 2007.Route de thonon sortie Vesenaz dir Geneve.Accident de la circulation impliquant un camion et un scooter ou se trouvaient 2 personnes.Photo:Laurent Guiraud.

കാസര്‍ഗോഡ്: സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ് ദമ്പതികള്‍ മരിച്ചു. ഒരു വയസ്സുകാരിയായ മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. വൈകീട്ട് 4മണിയോടെ മംഗലാപുരം ഭാഗത്ത് നിന്ന് ഉപ്പളയിലേക്ക് വരികയായിരുന്ന ആക്ടീവ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പാവൂരിലെ സക്കീര്‍(32), ഭാര്യ ഹസീന(24) എന്നിവരാണ് മരിച്ചത്. ഒരു വയസ്സുള്ള മകള്‍ സാസ്മി പരിക്കുകളെ രക്ഷപ്പെട്ടു.

ടാങ്കര്‍ ലോറിയെ മറികടന്നെത്തിയ കാറ് സ്‌ക്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സക്കീര്‍ സംഭവ സ്ഥലത്തു വെച്ചതന്നെ മരിച്ചു. മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഹസീന മരിച്ചത്.
Next Story

RELATED STORIES

Share it