Others

സ്ഫോടനത്തെ ലോകരാഷ്ട്രങ്ങളും മതപണ്ഡിതരും അപലപിച്ചു

സ്ഫോടനത്തെ ലോകരാഷ്ട്രങ്ങളും മതപണ്ഡിതരും അപലപിച്ചു
X
abaha  റഷീദ് ഖാസിമി റിയാദ്: അബഹ സൈനിക കേന്ദ്രത്തിലെ പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ബോംബ്് സ്‌ഫോടനത്തെ മുസ്‌ലിം പണ്ഡിത സമൂഹവും അറബ് നേതാക്കളും ലോകരാഷ്ട്രങ്ങളും ശക്തമായ ഭാഷയില്‍ അപലപിച്ചു. മസ്്ജിദിലുണ്ടായ തീവ്രവാദി ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്നും സംഭവത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മൊറോക്കോ ഭരണാധികാരി മുഹമ്മദ് ആറാമന്‍ രാജാവ് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന് അയച്ച സന്ദേശത്തില്‍ അറിയിച്ചു. ബോംബ് സ്‌ഫോടനത്തില്‍ പരിക്കുപറ്റിയവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ധീരമായ നിലപാടുകളുമായി സൗദിയെ നയിക്കുന്ന സൗദി ഭരണനേതൃത്വത്തിന് അല്ലാഹുവിന്റെ സഹായം ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സൗദി അറേബ്യയുടെ സുരക്ഷക്കും സമാധാനത്തിനും തന്റെ രാജ്യം പൂര്‍ണ പിന്തുണ നല്‍കുന്നതായും സ്‌ഫോടനത്തെ ശക്തമായി അപലപിക്കുന്നതായും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനയച്ച സന്ദേശത്തില്‍ ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ലാ രണ്ടാമന്‍ വ്യക്തമാക്കി. മനുഷ്യത്വ ഹീനമായ ഇത്തരം അക്രമങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും ചെറുക്കാ ന്‍ സൗദിയോടൊപ്പം തങ്ങള്‍ ഒറ്റമനസ്സായി നിലകൊള്ളുമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ലാ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു. അല്ലാഹുവിന്റെ ഭവനത്തില്‍ അവനു ആരാധിച്ചു കൊണ്ടിരിക്കുന്ന വേളയില്‍ ഇത്തരത്തിലുള്ള നീചമായ സ്‌ഫോടനങ്ങള്‍ നടത്തി നിരപരാധികളെ കൊലപ്പെടുത്തുന്നവര്‍ക്കു മതമോ മനുഷ്യത്വമോ ഇല്ലെന്നു സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആല്‍ശൈഖ് അലപന സന്ദേശത്തില്‍ വ്യക്തമാക്കി. ഇത്തരം നീചപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരെ കരുതിയിരിക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ഉണര്‍ത്തി. സൗദി ഉന്നതാധികാര പണ്ഡിത സഭയും അബഹ സ്‌ഫോടനത്തെ അപലപിച്ചു. അബഹ മസ്ജിദില്‍ നമസ്‌കാരത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടന ത്തെ റാബിത്വത്തുല്‍ ഇസ്‌ലാം സമിതി, ഈജിപ്ത് അല്‍ അസ്്ഹര്‍ പണ്ഡിത സമിതി, മുസ്്‌ലിം വേള്‍ഡ് ലീഗ് തുടങ്ങി പ്രമുഖ അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭകളും പ്രമുഖ മുസ്‌ലിം നേതാക്കളും ശക്തമായി അപലപിച്ചു. ഈജിപ്ത്, കുവൈത്ത്, ബഹ് റയ്ന്‍, ഖത്തര്‍, മൊറോക്കോ, തുനീസ്യ, പാകിസ്താന്‍, സ്്‌പെയിന്‍, ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങള്‍ സംഭവത്തെ അപലപിക്കുകയും തീവ്രവാദത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന സൗദി ഭരണനേതൃത്വത്തിനു പിന്തുണ അറിയിക്കുകയും ചെയ്തു. ഗള്‍ഫ് സഹകരണ കൗണ്‍സിലും സ്‌ഫോടനത്തെ ശക്ത മായ ഭാഷയില്‍ അപലപിച്ചു. ഇത്തരം അക്രമങ്ങളിലൂടെ ഗള്‍ഫ് രാജ്യത്തെ സമാധാനം തകര്‍ക്കാന്‍ ഭീകരര്‍ക്കു കഴിയില്ലെന്നും പൗരന്‍മാരുടെ സുരക്ഷ യും രാഷ്ട്രത്തിന്റെ സ്ഥിരതയും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ജി.സി.സി രാഷ്ട്രങ്ങളുടെയും ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെയും പിന്തുണയുണ്ടാവുമെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ ലത്വീഫ് റാഷിദ് അല്‍ സയാനി പറഞ്ഞു. എല്ലാ മാനുഷിക-മത നിലപാടുകള്‍ ക്കും ആശയങ്ങള്‍ക്കും എതിരായ ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങള്‍ക്കു ജി.സി.സി ഒപ്പമുണ്ടാകും. സംഭവത്തിനു പിന്നിലെ കുറ്റവാളികളെ സൗദി അന്വേഷണ ഉദ്യോഗസ്ഥര്‍ എത്രയും വേഗം പിടികൂടി നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കുമെന്നാ ണ് പ്രതീക്ഷയെന്നും അല്‍സയാനി വ്യക്തമാക്കി. സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഗവര്‍ണര്‍മാരും മന്ത്രിമാരും മറ്റു വിവിധ മേഖലകളില്‍ നിന്നുള്ളവരും അബഹ സ്‌ഫോടനത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു.
Next Story

RELATED STORIES

Share it