സ്വീഡിഷ് മേയര്‍ ഇന്ത്യ-പാക് മേഖലാ യുഎന്‍ സംഘമേധാവി

ന്യൂയോര്‍ക്ക്: ഇന്ത്യ-പാകിസ്താന്‍ മേഖലയിലെ യുഎന്‍ സൈനിക നിരീക്ഷണ മേധാവിയായി (യുഎന്‍എംഒജിഐപി) സ്വീഡിഷ് മേയര്‍ ജനറല്‍ പെര്‍ ലോഡിനെ യുഎന്‍ സെക്രട്ടറി ജനറല്‍ ചുമതലപ്പെടുത്തി.
നിലവില്‍ സ്ഥാനം വഹിക്കുന്ന ഘാന മേയര്‍ മേജര്‍ ജനറല്‍ ദെലാലി ജോണ്‍സണ്‍ സാകി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി ജൂലൈയില്‍ കാലാവധി തികയ്ക്കുന്ന അവസരത്തിലാണ് പുതിയ നിയമനമെന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ വക്താവ് അറിയിച്ചു.
നാറ്റോയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സമാധാന ദൗത്യസേനയായ കൊസോവോ ഫോര്‍സ് (കെഎഫ്ഒആര്‍) മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്( 2006-97). 1949ല്‍ പ്രവര്‍ത്തനമാരംഭിച്ച യുഎന്‍എംഒജിഐപിയില്‍ 10 രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണുള്ളത്. 44 സൈനിക ഉദ്യോഗസ്ഥരും 72 സിവിലിയന്‍ സ്റ്റാഫും ഇതില്‍ ഉള്‍പ്പെടും.
Next Story

RELATED STORIES

Share it