സ്വീഡന്റെ ചോദ്യങ്ങള്‍ക്ക് അസാന്‍ജ് മറുപടി പറയണം: ഇക്വഡോര്‍

ക്വിറ്റോ: രണ്ടു സ്ത്രീകളെ പീഡിപ്പിച്ചെന്ന കേസില്‍ സ്വീഡിഷ് അധികൃതരുടെ ചോദ്യങ്ങള്‍ക്ക് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് മറുപടി പറയേണ്ടിവരുമെന്ന് ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറിയ. അടുത്ത ദിവസങ്ങളിലായി അസാന്‍ജിനെ ഇക്വഡോര്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയാഭയം തേടിയിരിക്കുകയാണ് അസാന്‍ജ് ഇപ്പോള്‍. അറസ്റ്റിനു ശേഷം സ്വീഡന്‍ തന്നെ യുഎസിനു കൈമാറുമെന്ന് ഭയക്കുന്നതായി അസാന്‍ജ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it