സ്വിസ് ഓപണ്‍: പ്രണോയിക്ക് കിരീടം

ബാസെല്‍: സ്വിസ് ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം എച്ച്എസ് പ്രണോയിക്ക് കിരീടം. ഇന്നലെ നടന്ന ഫൈനലില്‍ ഏഴാം സീഡായ ജര്‍മനിയുടെ മാര്‍ക് സ്വീബ്ലറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പ്രണോയി തോല്‍പ്പിക്കുകയായിരുന്നു. സ്‌കോര്‍: 21-18, 21-15.
45 മിനിറ്റ് കൊണ്ടാണ് എതിരാളിയെ 13ാം സീഡായ പ്രണോയി അടിയറവ് പറയിച്ചത്. പ്രണോയിയുടെ ആദ്യ സ്വിസ് ഓപണ്‍ കിരീടമാണിത്.
ഇത് രണ്ടാം തവണയാണ് ഗ്രാന്റ് പ്രിക്‌സില്‍ താരം ജേതാവാകുന്നത്. നേരത്തെ 2014ല്‍ ഇന്തോനീസ്യ ഗ്രാന്റ് പ്രിക്‌സിലും പ്രണോയി ചാംപ്യനായിട്ടുണ്ട്.
Next Story

RELATED STORIES

Share it