Flash News

സ്വിറ്റ്‌സര്‍ലാന്റില്‍ ബുര്‍ഖ ധരിച്ചാല്‍ പിഴ

സ്വിറ്റ്‌സര്‍ലാന്റില്‍ ബുര്‍ഖ ധരിച്ചാല്‍ പിഴ
X

swiz-burqa
കേപ്ടൗണ്‍: സ്വിറ്റ്‌സര്‍ലന്റില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ഇനി ബുര്‍ഖ ധരിക്കാന്‍ കഴിയില്ല. ബുര്‍ഖ ധരിക്കുന്നവര്‍ ഇനി മുതല്‍ പിഴയടക്കേണ്ടിവരും. 6,500 പൗണ്ടാണ് പിഴയായി ഒടുക്കേണ്ടത്. സ്വിറ്റ്‌സര്‍ലന്റിലെ ടിസിനോ എന്ന സ്‌റ്റേറ്റിലാണ് ബുര്‍ഖ ധരിക്കുന്നവര്‍ക്ക് പിഴ കൊടുക്കേണ്ടത്. പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കരുതെന്ന നിയമം പ്രാദേശിക സര്‍ക്കാര്‍ ഇന്നലെയാണ് കൊണ്ടുവന്നത്.
ഷോപ്പുകള്‍, ഹോട്ടലുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ ബുര്‍ഖ,നഖാബ്, മൂടുപടം എന്നിവ ധരിക്കുന്നവര്‍ക്കാണ് പിഴ ഒടുക്കേണ്ടിവരിക.  മിനിമം പിഴ 100 ഫ്രാങ്കാണ്.
സ്വിസ് ഫെഡറല്‍ സംവിധാനത്തിന് എതിരല്ല പുതിയ നിയമമെന്ന് പാര്‍ലമെന്റ് അറിയിച്ചു. നേരത്തെ ഫ്രാന്‍സില്‍ ബുര്‍ഖ നിരോധിച്ചിരുന്നു.



Next Story

RELATED STORIES

Share it