Districts

സ്വാശ്രയഭാരത് 2015 എക്‌സിബിഷന് കോഴിക്കോട്ട് തുടക്കമായി

കോഴിക്കോട്: ഭാരതത്തിന്റെ ശാസ്ത്രസാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ വിദ്യാര്‍ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് സ്വപ്‌നനഗരിയില്‍ സ്വാശ്രയഭാരത് 2015 എക്‌സിബിഷന് ഇന്നലെമുതല്‍ തുടക്കംകുറിച്ചു. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് സ്വപ്‌നനഗരിയില്‍ ഒരുങ്ങിയ സ്വാശ്രയ ഭാരത് എക്‌സിബിഷന്‍ സന്ദര്‍ശകരില്‍ എത്തിക്കുന്നത് അറിവിന്റെയും കൗതുകത്തിന്റെയും പുതിയൊരു ലോകമാണ്.

കേട്ടറിവു മാത്രമുള്ള ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഏറ്റവും പുതിയ മിസൈല്‍ സംരംഭങ്ങളും ഐഎസ്ആര്‍ഒയുടെ ജിഎസ്എസ്എല്‍വി ഡി2 പോലുള്ള മിസൈലുകളും ആദ്യദിവസം തന്നെ സന്ദര്‍ശകര്‍ക്കായി ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. എയര്‍ഫോഴ്‌സിന്റെ വിവിധ വിഭാഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളും എയര്‍ഫോഴ്‌സ് നിയമനങ്ങളെ കുറിച്ചുള്ള വിശദമായ ക്ലാസുകളും വിദ്യാര്‍ഥികളില്‍ താല്‍പര്യം ഉണ്ടാക്കാനായി ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ വിവിധ വീഡിയോകളും എക്‌സിബിഷന്റെ ഭാഗമായി നടക്കും. സ്വദേശി ശാസ്ത്ര പ്രസ്ഥാനവും ഐസിഎആര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പൈസ് റിസര്‍ച്ചും ഇരുപതോളം അക്കാദമികഗവേഷണ സ്ഥാപനങ്ങളും സഹകരിച്ചാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം.
Next Story

RELATED STORIES

Share it