സ്വാമി ശാശ്വതീകാനന്ദയുടെ മരണം: പോസ്റ്റ്‌മോര്‍ട്ടം നോട്ട് ഹാജരാക്കണമെന്ന് ഉത്തരവ്

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച സ്വാമി ശാശ്വതീകാനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം സമയത്ത് ഡോക്ടര്‍ കുറിക്കുന്ന നോട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി. ഈ നോട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് റിപോര്‍ട്ട് തയ്യാറാക്കാറുള്ളത്.
പോസ്റ്റ്‌മോര്‍ട്ടം പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാനും സര്‍ക്കാരിനു വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ജസ്റ്റിസ് ബി കെമാല്‍പാഷ നിര്‍ദേശിച്ചു. മരണവുമായി ബന്ധപ്പെട്ട് തലയോട്ടി തുറന്നു പരിശോധന നടന്നിട്ടുണ്ടോയെന്നും സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പാലക്കാട്ടെ ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് വര്‍ഗീസ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. നീന്തല്‍ അറിയാവുന്ന ശാശ്വതീകാനന്ദ മുങ്ങിമരിച്ചത് ദുരൂഹമാണെന്നാണ് പരാതികളിലെ ആരോപണം.
തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം എന്നാണ് വാദം. ഈ സാഹചര്യത്തിലാണ് ഇന്നലെ കേസ് പരിഗണിക്കവേ തലയ്ക്കടിയേറ്റതുമായി ബന്ധപ്പെട്ട സംശയം കോടതി ഉന്നയിച്ചത്.
Next Story

RELATED STORIES

Share it