സ്വാമിയുടെ പ്രതികരണം വിവാദമാവുന്നു; മൂന്ന് ക്ഷേത്രങ്ങള്‍ തന്നാല്‍ 39,997 മസ്ജിദുകള്‍ സംരക്ഷിക്കാം

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രമണ്യന്‍ സ്വാമിയുടെ ട്വിറ്റര്‍ പ്രതികരണം വിവാദമാവുന്നു. മുസ്‌ലിംകള്‍ക്ക് ഹിന്ദുക്കള്‍ ഹൈന്ദവ ദൈവമായ കൃഷ്ണന്റെ പാക്കേജ് വാഗ്ദാനം ചെയ്യുന്നു. മൂന്ന് ക്ഷേത്രങ്ങള്‍ തങ്ങള്‍ക്കു തന്നാല്‍ ബാക്കിയുള്ള 39,997 മസ്ജിദുകള്‍ മുസ്‌ലിംകള്‍ക്കു സംരക്ഷിക്കാം. മുസ്‌ലിം പണ്ഡിതന്‍മാര്‍ ദുര്യോധനന്‍മാര്‍ ആവില്ലെന്നാണു താന്‍ പ്രതീക്ഷിക്കുന്നതെന്നുമാണ് സ്വാമി ഇന്നലെ ട്വിറ്ററില്‍ കുറിച്ചത്.
അയോധ്യ, കാശി, മഥുര എന്നീ പുണ്യസ്ഥലങ്ങള്‍ ഹിന്ദുക്കള്‍ക്കു മാത്രമായി വിട്ടുതന്നാല്‍ മറ്റു പള്ളികളുടെ കാര്യത്തില്‍ അവകാശവാദം ഉന്നയിക്കില്ലെന്നാണ് സ്വാമിയുടെ ട്വീറ്റ്. അയോധ്യയിലെ രാമക്ഷേത്രനിര്‍മാണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ രാഷ്ട്രീയ സംഘട്ടനമായി കാണരുതെന്നു സ്വാമി നേരത്തെ പറഞ്ഞിരുന്നു. ഈ വര്‍ഷം ചിലപ്പോള്‍ ക്ഷേത്ര നിര്‍മാണം നടന്നുകൊള്ളണമെന്നില്ല. അടുത്തവര്‍ഷം തിരഞ്ഞെടുപ്പാണ്. അതുകൊണ്ട് 2018ല്‍ ഞങ്ങള്‍ക്ക് അത് ചെയ്യേണ്ടിവരും. അപ്പോള്‍ നിങ്ങള്‍ പറയും അത് ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടി ചെയ്യുന്നതാണെന്ന്. എല്ലാ വര്‍ഷവും ഒരു തിരഞ്ഞെടുപ്പുണ്ടാവും. അതുകൊണ്ട്. തിരഞ്ഞെടുപ്പുണ്ടെന്നു കരുതി ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്നും സുബ്രമണ്യന്‍ സ്വാമി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞദിവസം ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നടന്ന സെമിനാറില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് കോണ്‍ഗ്രസ് ബിജെപിയെ പിന്തുണയ്ക്കണമെന്നും അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നുവെന്നും സ്വാമി പറഞ്ഞിരുന്നു. സെമിനാറിനെതിരേ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it