Flash News

സ്വാധി പ്രാചിയ്‌ക്കെതിരെ രാഹുല്‍ ഈശ്വര്‍ പോലിസില്‍ പരാതി നല്‍കി

സ്വാധി പ്രാചിയ്‌ക്കെതിരെ രാഹുല്‍ ഈശ്വര്‍ പോലിസില്‍ പരാതി നല്‍കി
X
തിരുവനന്തപുരം : ഇന്ത്യയെ മുസ്ലീം മുക്തമാക്കാനുള്ള സമയമായെന്ന പ്രസ്താവനയുടെ പേരില്‍ വിഎച്ച്പി നേതാവ് സ്വാധി പ്രാചിയ്‌ക്കെതിരെ രാഹുല്‍ ഈശ്വര്‍ പോലിസില്‍ പരാതി നല്‍കി. തിരുവനന്തപുരത്ത് പോലീസ് കമ്മീഷണറുമായി വിശദമായ ചര്‍ച്ച നടത്തിയശേഷമാണ് പരാതി നല്‍കിയതെന്ന് രാഹുല്‍ തന്റെ ഫേസ് ബു്ക് പോസ്റ്റില്‍ അറിയിച്ചു.
നമുക്ക് വേണ്ടത് മുസ്ലീം മുക്ത ഇന്ത്യയല്ലെന്നു മുസ്ലീമിനും ഹിന്ദുവിനും ക്രിസ്ത്യാനിക്കും വേണ്ടിയുള്ള സ്വതന്ത്ര ഇന്ത്യയാണെന്നും [related]കുറിപ്പില്‍ പറയുന്നു. ഒവൈസി, ഒമര്‍ഖാലിദ്, സാധ്വി പ്രാചി, തീവ്ര മതപരിവര്‍ത്തന വാദം, മാവോയിസം തുടങ്ങി തീവ്ര ലൈന്‍  നമുക്ക് വേണോ ??? നമ്മള്‍ ഇന്ത്യക്കാര്‍ ഏതു ആശയ ലോകം ആയാലും മിതവാദികള്‍ ആണെന്നും ഫേസ് ബുക്ക്് പോസ്റ്റില്‍ രാഹുല്‍ പറയുന്നു.
രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

RAHUL ESWAR
Next Story

RELATED STORIES

Share it