kozhikode local

സ്വാഗതസംഘം ഓഫിസ് തുറന്നു

കോഴിക്കോട്: ദിശ സാംസ്‌കാരിക വേദി 16ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടത്തുന്ന ബാബുരാജ് പുരസ്‌കാരദാനവും സംഗീത സായന്തനത്തിന്റെയും പ്രചരണത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫിസ് പ്രസിഡന്റ് ജമാല്‍ കൊച്ചങ്ങാടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഗോപാല്‍മേനോന്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി വി ടി മുരളി, മുസ്തഫ കീഴ്‌ത്തേടത്ത്, ബീരാന്‍ കല്‍പ്പുറത്ത്, കോയമുഹമ്മദ്, ടി വി അബ്ദുറഹിമാന്‍, റസാഖ് കൊണ്ടോട്ടി, മുജീബ് റഹ്്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it